വിദേശരാജ്യങ്ങളിൽ നിന്നെത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ പ​ട്ടി​ക പു​റ​ത്താ​യ സം​ഭ​വം; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​തി​ക്കൂ​ട്ടി​ൽ


പ​ത്ത​നം​തി​ട്ട: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു ജി​ല്ല​യി​ലെ​ത്തി​യ​വ​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഔ​ദ്യോ​ഗി​ക രേ​ഖ ‘ട്രാ​വ​ലേ​ഴ്സ് ഡീ​റ്റ​യി​ല്‍​സ്’ എ​ന്ന പേ​രി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളു​ള്‍​പ്പെ​ടു​ന്ന സമൂഹ മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പു​റ​ത്താ​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ജി​ല്ലാ പോ​ലീ​സ് സൈ​ബ​ര്‍​സെ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

‌രേഖ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നു ജി​ല്ല​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രു​ടേ​യും ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടേ​യും വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു.

വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ച ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഈ ​രേ​ഖ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഒ​രു ഓ​ഫീ​സ​റു​ടെ ഫോ​ണി​ല്‍ നി​ന്നു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യ​ത്.

അ​വി​ടെ നി​ന്നും വി​വി​ധ സോ​ഷ്യ​ല്‍​മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും ചെ​യ്ത​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ സൈ​ബ​ര്‍​സെ​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

ഔ​ദ്യോ​ഗി​ക​സ്വ​ഭാ​വ​മു​ള്ള​തി​നാ​ല്‍ പ്ര​സ്തു​ത രേ​ഖ ആ​രും ഫോ​ര്‍​വേ​ഡ് ചെ​യ്യ​രു​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഔ​ദ്യോ​ഗി​ക​രേ​ഖ ചോ​ര്‍​ന്ന​തി​ന്റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ പ​റ​ഞ്ഞു.്‍

Related posts

Leave a Comment