കോ​വി​ഡ് 19; രോഗബാധിതരുടെ എ​ണ്ണ​ങ്ങ​ള്‍ കു​റ​യു​ന്ന​തി​ല്‍ ആ​ശ്വ​സി​ച്ച് തൃ​ശൂ​രുകാരും ആരോഗ്യവകുപ്പും

തൃ​ശൂ​ര്‍: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് 19 ആ​ദ്യം സ്ഥി​രീ​ക​രി​ച്ച തൃ​ശൂ​രി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ കു​റ​യു​ന്ന​തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണം കു​റ​യു​ന്ന​തും ആ​രോ​ഗ്യ​വ​കു​പ്പി​ന് ആ​ശ്വാ​സം പ​ക​രു​ന്നു.

ഇ​ന്ന​ലെ മൂ​ന്നു​പേ​രെ കൂ​ടി ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത് ജി​ല്ല​യ്ക്ക് കൂ​ടു​ത​ല്‍ ആ​ശ്വാ​സ​മേ​കി. ഇ​നി ര​ണ്ടു പേ​ര്‍ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. നാ​ലു​പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 13 പേ​രെ വി​ട്ട​യ​ച്ചു. ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ 10,019പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 11 പേ​രും ഉ​ള്‍​പ്പെ​ടെ ആ​കെ 10,030 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത്. ഒ​രാ​ളെ പു​തു​താ​യി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ഇ​ന്ന​ലെ 12 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു വ​രെ 904 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​തി​ല്‍ 891 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നി​ട്ടു​ണ്ട്. 13എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 175 ഫോ​ണ്‍​കോ​ളു​ക​ള്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ ല​ഭി​ച്ചു.

നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​വ​ര്‍​ക്ക് മാ​ന​സി​ക പി​ന്തു​ണ​യേ​കു​ന്ന​തി​നാ​യി സൈ​ക്കോ​സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സേ​വ​നം തു​ട​രു​ന്നു​ണ്ട്. ഇ​ന്ന​ലെ 121 പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. ഇ​ന്ന​ലെ 2,90 വീ​ടു​ക​ള്‍ ദ്രു​ത​ക​ര്‍​മസേ​ന സ​ന്ദ​ര്‍​ശി​ച്ചു.

Related posts

Leave a Comment