ഇന്ത്യ പ്രത്യേക ശ്രദ്ധവേണ്ട രാജ്യം! മ​ത​സ്വാ​ത​ന്ത്ര്യം വി​ല​യി​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യുഎസ് കമ്മിഷന്‍റെ പട്ടിക; ട്വിറ്ററിൽ മോദിയെ അൺഫോളോ ചെയ്ത് വൈറ്റ്ഹൗസ്

വാ​ഷി​ംഗ്ട​ൺ: മ​ത​സ്വാ​ത​ന്ത്ര്യം വി​ല​യി​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 14 രാ​ജ്യ​ങ്ങ​ളെ ‘പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ്ട രാ​ജ്യ​ങ്ങ​ളു​ടെ’ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യുഎ​സ് ക​മ്മി​ഷ​ൻ ഫോ​ർ ഇ​ന്‍റർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം വ​ര്‍​ധി​ക്കു​ന്നു എ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ ശു​പാ​ര്‍​ശ.

യു​എ​സ് ക​മ്മീ​ഷ​ന്‍ ഫോ​ര്‍ ഇന്‍റര്‍​നാ​ഷ​ണ​ല്‍ റി​ലീ​ജി​യ​സ് ഫ്രീ​ഡം 2020 വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലാ​ണ് ശു​പാ​ര്‍​ശ. 2019ല്‍ ​ഒ​മ്പ​ത് രാ​ജ്യ​ങ്ങ​ളെ​യാ​യി​രു​ന്നു ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മ്യാ​ന്മ​ര്‍, ചൈ​ന, എ​രി​ത്രീ​യ, ഇ​റാ​ന്‍, വ​ട​ക്ക​ന്‍ കൊ​റി​യ, പാ​ക്കിസ്ഥാ​ന്‍, സൗ​ദി അ​റേ​ബ്യ, ത​ജാ​ക്കി​സ്താ​ന്‍, തു​ര്‍​ക്ക​മൈ​നി​സ്താ​ന്‍ എ​ന്നി​വ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ​ട്ടി​ക​യി​ല്‍.

ഇ​തി​നൊ​പ്പം ഇ​ന്ത്യ, നൈ​ജീ​രി​യ, റ​ഷ്യ, സി​റി​യ, വി​യ​റ്റ്‌​നാം എ​ന്നി​വ​യെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ ചെ​യ്ത​ത്. 2019ല്‍ ​ഇ​ന്ത്യ​യി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ അ​ങ്ങേ​യ​റ്റം താ​ഴ്ന്ന നി​ല​യി​ലാ​യി എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്താ​കെ​യു​ള്ള മ​ത​സ്വാ​ത​ന്ത്ര്യം, പ്ര​ത്യേ​കി​ച്ച് മു​സ്ലി​ങ്ങ​ള്‍​ക്കു​ള്ള സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് 2019ല്‍ ​ക​മ്മീ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി​രു​ന്നു.

എ​ല്ലാ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടും അൺഫോളോ ചെയ്തു

അ​ന്താ​രാ​ഷ്ട്ര മ​ത​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ ക​മ്മീ​ഷ​ന്‍ ഇ​ന്ത്യ​യ്‌​ക്കെ​തി​രെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ടതിന് പി​ന്നാ​ലെ​യാ​ണ് ഇന്നലെ രാ​ത്രി​യോ​ടെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ളെ​യും വൈ​റ്റ് ഹൗ​സ് അ​ണ്‍​ഫോ​ളോ ചെ​യ്തു.

മോ​ദി​ക്ക് പു​റ​മെ രാ​ഷ്ട്ര​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജും ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി​യേ​യും, അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ​യും വൈ​റ്റ് ഹൗ​സ് ഫോ​ളോ ചെ​യ്തി​രു​ന്നു ഈ ​അ​ക്കൗ​ണ്ടു​ക​ളെ​യും ഇ​പ്പോ​ള്‍ അ​ണ്‍​ഫോ​ളോ ചെ​യ്തി​രി​ക്കു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്.

ഇ​പ്പോ​ള്‍ വൈ​റ്റ് ഹൗ​സ് ഫോ​ളോ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 19ല്‍ ​നി​ന്ന് 13 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ 12 നാ​ണ് മോ​ദി​യെ വൈ​റ്റ് ഹൗ​സ് ഫോ​ളോ ചെ​യ്യു​ന്നു​വെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

Related posts

Leave a Comment