കൊറോണ അതിവേഗം വ്യാപിക്കുന്നു! ലോകം അപകടത്തില്‍; ഡബ്യൂഎച്ച്ഒ മുന്നറിയിപ്പ്

ജ​നീ​വ: കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ​തും അ​പ​ക​ട​ക​ര​വു​മാ​യ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ലോ​ക​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കൊ​റോ​ണ അ​തി​വേ​ഗ​ത്തി​ലാ​ണ് വ്യാ​പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം 150,000 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​തെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ ത​ല​വ​ന്‍ ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

വൈ​റ​സ് വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന​ത് യാ​ഥാ​ര്‍​ത്ഥ്യ​മാ​ണ്. എ​ന്നാ​ല്‍ വൈ​റ​സ് ഇ​പ്പോ​ഴും അ​തി​വേ​ഗം പ​ട​രു​ന്നു​ണ്ട്.

സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക് ധ​രി​ക്കു​ക, കൈ ​ക​ഴു​ക​ല്‍ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ള്‍ ഇ​പ്പോ​ഴും നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും ടെ​ഡ്രോ​സ് പ​റ​യു​ന്നു. അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു, അ​വ​രി​ല്‍ 80 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡി​ന് മ​രു​ന്ന് ക​ണ്ടെ​ത്താ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ലോ​ക​ത്താ​ക​മാ​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​മോ എ​ന്നൊ​ക്കെ അ​റി​യാ​ൻ വ​ലി​യ അ​ള​വി​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നും ടെ​ഡ്രോ​സ് അ​ദ​നോം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment