ഒ​രു സ​മ​യം അ​ഞ്ചു​പേ​ർ മാത്രം അകത്തേക്ക്;കാ​യം​കു​ളം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

കാ​യം​കു​ളം: കോവിഡ്19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്ത് കാ​യം​കു​ളം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി.

ഒ​രു സ​മ​യം അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത​ല്ല. അ​ടി​യ​ന്തര ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​രാ​വൂ. ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കണം.

ബ്രേ​ക്ക് ദ ​ചെ​യി​ൻ കി​യോ​സ്ക്കി​ൽ കൈ ​ക​ഴു​കി ശു​ചി​യാ​ക്കേ​ണ്ട​തു​മാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളെ സാ​മൂ​ഹിക അ​ക​ലം പാ​ലി​പ്പിച്ചു പ്ര​വേ​ശി​പ്പിക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

ആ​ളു​ക​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ തി​ങ്ങി​ നി​റ​ഞ്ഞു നി​ൽക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ടാ​ൽ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും, കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം​ ഉ​ണ്ടാ​ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment