വയറുവേദനയുമായി എത്തിയ പതിമൂന്നുകാരി ഗർഭിണി; വീട്ടുകാരുടെ പരാതിയിൽ പു​ളി​ങ്ങോം സ്വ​ദേ​ശി വി​ജേ​ഷിനെ  പോലീസ് അറസ്റ്റു ചെയ്തു

ശ്രീ​ക​ണ്ഠ​പു​രം: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 13 കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേസിൽ 34 കാ​ര​ൻ അ​റ​സ്റ്റി​ൽ. പു​ളി​ങ്ങോം മീ​ൻ​തു​ള്ളി​യി​ലെ മേ​ലു​കു​ന്നേ​ൽ വി​ജേ​ഷി (34) നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തോ​ള​മാ​യി പ​യ്യാ​വൂ​രി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

വ​യ​റ് വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വ​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് പു​ല​ർ​ച്ചെ പ​യ്യാ​വൂ​രി​ൽ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts