സംസ്ഥാനത്തെ പോലീസ് കാന്‍റീനുകളിൽ നടക്കുന്നത് വൻ അഴിമതി ! കാന്‍റീൻ കമ്മിറ്റിയിലുള്ളവർക്ക് വിമാനയാത്ര വരെ സൗജന്യം;വിൽക്കുന്നത് നിക്ഷിപ്ത താൽപര്യമുള്ള കന്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രം…

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് കാ​ന്‍റീ​നു​ക​ളി​ല്‍ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക്ക് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. നി​ക്ഷി​പ്ത താ​ത്പ​ര്യ​മു​ള്ള ക​മ്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് മാ​ത്രം കാ​ന്‍റീ​നി​ല്‍ വി​ല്‍​പ​ന ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​താ​യാ​ണ് പു​തി​യ ആ​രോ​പ​ണം.

ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ സ​ഹി​തം കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി മു​ഖ്യ​മ​ന്ത്രി​യ്ക്കും ഗ​വ​ര്‍​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കും.

അ​ടൂ​ര്‍ സ​ബ്‌​സി​ഡി​യ​റി പോ​ലീ​സ് കാ​ന്‍റീ​ന്‍ ന​ട​ത്തി​പ്പി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി കെ​എ​പി മൂ​ന്നാം​ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡ​ന്‍റ് ജെ.​ജ​യ​നാ​ഥ് ഡി​ജി​പി​ക്ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ല്‍ അ​ഴി​മ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​മാ​വു​ന്ന​ത്.

കാ​ന്‍റീ​നി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം പ്ര​ത്യേ​ക അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​വി​ധ ബ്രാ​ന്‍​ഡു​ക​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.

ക​മ്പ​നി​യു​ടെ ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​റ്റു​വ​ര​വു​ള്‍​പ്പെ​ടെ​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ആ​ദ്യം സ​മ​ര്‍​പ്പി​ക്ക​ണം. എ​വി​ടെ​യെ​ല്ലാം ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ളും സ​മ​ര്‍​പ്പി​ക്ക​ണം. ഒ​രു ജി​ല്ല​യി​ലെ ത​ന്നെ ര​ണ്ടു ക​ട​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം.

ഇ​തു​പ്ര​കാ​രം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെ കു​റി​ച്ച് സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും . തു​ട​ര്‍​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍​ക്ക് പോ​ലീ​സ് കാ​ന്‍റീ​ന്‍ ക​മ്മി​റ്റി നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ അ​നു​മ​തി ന​ല്‍​കും.

ഇ​ത്ത​ര​ത്തി​ല്‍ പോ​ലീ​സു​കാ​രു​ടെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി ഉ​ത്പ​ന്നം മി​ക​ച്ച​താ​ണെ​ന്ന റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടും ആ ​ഉ​ത്പ​ന്നം പി​ന്നീ​ട് വേ​ണ്ടെ​ന്ന് വ​ച്ചു​വെ​ന്നാ​ണ് പു​തി​യ ആ​രോ​പ​ണം.

ലോ​ക്ക്ഡൗ​ണി​ന് ശേ​ഷ​മാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലു​ള്ള കാ​ന്‍റീ​ന്‍ ക​മ്മി​റ്റി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യോ​ട് നേ​രി​ട്ടെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.


ഇ​പ്ര​കാ​രം എ​ത്തി​യ വ്യ​വ​സാ​യി​യോ​ട് യാ​തൊ​രു വി​വ​ര​വും ചോ​ദി​ക്കാ​തെ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.
രേ​ഖ​ക​ളി​ല്‍ സു​താ​ര്യ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് കാ​ന്‍റീ​നി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ബ്രാ​ന്‍​ഡു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് തെ​ളി​വു​ണ്ടാ​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക​മ്പ​നി അ​ധി​കൃ​ത​രെ നേ​രി​ട്ട് വി​ളി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍​ക്ക് വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ വ​രെ ചി​ല ക​മ്പ​നി​ക്കാ​ര്‍ എ​ടു​ത്തു ന​ല്‍​കു​ന്നു​ണ്ടെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​ര്‍​ക്ക് ല​ഭി​ച്ച വി​വ​രം. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ഗ​വ​ര്‍​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ന്ന​ത്.

പോ​ലീ​സു​കാ​ര​നും ഇ​ര

സം​സ്ഥാ​ന​ത്തെ പോ​ലീ​സ് കാ​ന്‍റീ​ന്‍ അ​ഴി​മ​തി​യു​ടെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് പോ​ലീ​സു​കാ​ര​ന്‍.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ത് പോ​ലീ​സി​ന്‍റെ ഗ്രൂ​പ്പു​ക​ളി​ല്‍ വൈ​റ​ലാ​ണ്.
“ഇ​ത്ര​യു​മൊ​ക്കെ വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന സ്ഥി​തി​ക്ക് എ​നി​ക്കു​ണ്ടാ​യ ഒ​രു അ​നു​ഭ​വം പ​ങ്കു വ​യ്ക്ക​ട്ടെ.

അ​ല്പം വ്യാ​യാ​മം ചെ​യ്യാം എ​ന്നൊ​രു തോ​ന്ന​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രു സൈ​ക്കി​ള്‍(​ഹ​ര്‍​ക്കു​ലീ​സ് പ​ഴ​യ മോ​ഡ​ല്‍) വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ച്ചു. കോ​ട്ട​യം സി​പി​സി​യി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ന്യൂ​ജ​ന്‍ സൈ​ക്കി​ള്‍ മാ​ത്ര​മേ ഉ​ള്ളൂ.

ആ​ല​പ്പു​ഴ സി​പി​സി​യി​ല്‍ സൈ​ക്കി​ള്‍ ഉ​ള്ള​താ​യി വി​വ​രം കി​ട്ടി. ഫോ​ണ്‍ ചെ​യ്ത​പ്പോ​ള്‍ ഒ​രെ​ണ്ണം സ്‌​റ്റോ​ക്ക് ള്ള​താ​യി അ​റി​ഞ്ഞു. തൊ​ട്ട​ടു​ത്ത ദി​വ​സം നെ​ത​ര്‍​ലാ​ന്‍റ് പ്ര​ധാ​ന​മ​ന്ത്രി വ​രു​ന്ന​തി​ന്‍റെ ഡ്യൂ​ട്ടി​യു​ണ്ട് ആ​ല​പ്പു​ഴ​യി​ല്‍.

സി​പി​സി​യി​ല്‍ ചെ​ന്ന് സൈ​ക്കി​ള്‍ വാ​ങ്ങി. 3800 രൂ​പ​യോ​ളം ആ​യി സി​പി​സി വി​ല. സൈ​ക്കി​ള്‍ കൈ​യ്യി​ല്‍ കി​ട്ടി​യ​പ്പോ​ള്‍ സീ​റ്റ് ഒ​ടി​ഞ്ഞ​താ​ണ്. സൈ​ക്കി​ളി​ന്റെ രൂ​പം മാ​ത്രം. ബാ​ക്കി​യൊ​ക്കെ എ​ക്‌​സ്ട്രാ ഫി​റ്റിം​ഗ് ആ​ണ്.

അ​പ്പോ​ള്‍ ത​ന്നെ ഒ​രു സ്റ്റാ​ഫ് കൊ​ണ്ടു പോ​യി സീ​റ്റ് മാ​റ്റി ത​ന്നു.
കോ​ട്ട​യം ശ​ര്‍​മ സൈ​ക്കി​ള്‍​സി​ല്‍ വ​ന്ന് എ​ക്‌​സ്ട്രാ ഫി​റ്റിം​ഗെ​ല്ലാം ചെ​യ്തു ക​ഴി​ഞ്ഞ​പ്പോ​ള്‍ 5300 രൂ​പ​യാ​യി.

ഈ ​സൈ​ക്കി​ള്‍ എ​വി​ടെ നി​ന്ന് വാ​ങ്ങി​യ​താ​ണെ​ന്ന് ഈ ​ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ചോ​ദി​ച്ചു. ആ​ല​പ്പു​ഴ പോ​ലീ​സ് കാ​ന്‍റീനി​ല്‍ എ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ള്‍ അ​ക​ത്തു നി​ന്നും ഹ​ര്‍​ക്കു​ലി​സ് ക​മ്പ​നി​യു​ടെ ത​ന്നെ മ​റ്റൊ​രു പു​ത്ത​ന്‍ സൈ​ക്കി​ള്‍ എ​ടു​ത്തു കൊ​ണ്ടു​വ​ന്നു.


താ​ര​ത​മ്യം ന​ട​ത്തി​യ​പ്പോ​ള്‍ ട​യ​ര്‍, ചെ​യി​ന്‍​ക​വ​ര്‍ , ട​യ​റി​ന്‍റെ ഗാ​ര്‍​ഡ് എ​ന്നി​വ​യ്ക്ക് പ്ര​ക​ട​മാ​യ വ്യ​ത്യാ​സം. എ​ന്‍റെ സൈ​ക്കി​ളി​ന്‍റെ മേ​ല്‍ പ​റ​ഞ്ഞ പാ​ര്‍​ട്ട്‌​സു​ക​ള്‍ ക്വാ​ളി​റ്റി കു​റ​ഞ്ഞ​താ​ണെ​ന്ന് ജീ​വ​ന​ക്കാ​ര​ന്‍ പ​റ​ഞ്ഞു.

ട​യ​ര്‍ ഡ്യൂ​പ്ലി​ക്കേ​റ്റ് ആ​ണെ​ങ്കി​ല്‍ ട്യൂ​ബും ആ​യി​രി​ക്കും. അ​ങ്ങ​നെ ആ​കെ മൊ​ത്തം നോ​ക്കി​യ​പ്പോ​ള്‍ ? എ​നി​ക്ക് ന​ഷ്ട​ബോ​ധം തോ​ന്നി. ഇ​തു​പോ​ലെ എ​ത്ര എ​ത്ര അ​നു​ഭ​വ​സ്ഥ​ര്‍ ? പ​ല​പ്പോ​ഴും പു​റ​ത്തു പ​റ​യാ​ത്ത​ത് പി​ന്നീ​ടു​ണ്ടാ​കാ​വു​ന്ന ദു​ര​നു​ഭ​വം ഓ​ര്‍​ത്തി​ട്ടാ​ണ്.


പി​ന്നെ ന​മ്മു​ടെ ഒ​രു സം​രം​ഭം ആ​ണ​ല്ലോ എ​ന്ന ചി​ന്ത​യും. ഒ​രു കാ​ര്യം ഉ​റ​പ്പ്. കോ​ട്ട​യം സി​പി​സി​യെ ബാ​ലാ​രി​ഷ്ട​യി​ല്‍ നി​ന്നും ഉ​യ​ര്‍​ത്തി​യ​വ​ര്‍ ഇ​ന്ന് ചി​ത്ര​ത്തി​ലേ ഇ​ല്ല.

പോ​ലീ​സ് കാ​ന്‍റീ​ന്‍ എ​ന്ന​തി​ല്‍ നി​ന്നും മാ​റി വെ​റും ഒ​രു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് എ​ന്ന രീ​തി​യി​ല്‍ കാ​ണു​വാ​നേ എ​നി​ക്ക് സാ​ധി​ക്കൂ. ഓ​രോ ത​വ​ണ സി​പി​സി​യു​ടെ ഉ​ള്ളി​ല്‍ ക​യ​റു​മ്പോ​ഴും ഫാ​ന്‍റം മ​നോ​ജ്, ബി​ജു, മാ​ത്യൂ, അ​ജി​ത്, ര​ഞ്ജി​ത്ത് എ​ന്നീ ആ​ദ്യ​കാ​ല ജീ​വ​ന​ക്കാ​രു​ടെ വി​യ​ര്‍​പ്പി​ന്‍റെ ഗ​ന്ധം മാ​റാ​തെ നി​ല്‍​ക്കു​ന്നു. എ​ന്ത് ചെ​യ്യാം? ന​മ്മു​ടെ സ്ഥാ​പ​നം എ​ന്ന​തി​ല്‍ നി​ന്നും കേ​വ​ലം ത​സ്തി​ക​ക​ള്‍​ക്കു മാ​ത്ര​മു​ള്ള താ​ല്ക്കാ​ലി​ക ലാ​വ​ണം എ​ന്ന​തി​ലേ​ക്ക് മാ​റി​യാ​ല്‍ പ​റ​യേ​ണ്ട​തു​ണ്ടോ??

Related posts

Leave a Comment