കൗണ്‍സില്‍ യോഗത്തില്‍ “പന്തുകളിക്കാരന്‍’; പിന്നാലെ പ്രതിപക്ഷവും, ഭരണപക്ഷവും തമ്മില്‍ പൊരിഞ്ഞ മത്സരം

counciler_biju1ചാലക്കുടി: ജേഴ്‌സിയും സോക്‌സും ബൂട്ടുമണിഞ്ഞ് ഫുട്‌ബോള്‍ കളിക്കാരന്റെ വേഷത്തില്‍ ഫുട്‌ബോളുമായി കൗണ്‍സിലര്‍ നഗരസഭാ യോഗത്തിനെ ത്തിയതു വിവാദമായി. നഗരസഭ 30-ാം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ബിജു എസ്. ചിറയത്താണു നഗരസഭാ യോഗ ത്തില്‍ വിവാദമുയര്‍ത്തിയത്.

ഗവ. ബോയ്‌സ് ഹൈസ്കൂള്‍ കോമ്പൗണ്ടില്‍ ഹൈടെക് സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുന്ന വിഷയം ചര്‍ച്ച ചെയ്യുന്ന കൗണ്‍സിലിലേക്കു കൈയില്‍ ഫുട്‌ബോളുമായി പന്തുകളിക്കാന്‍ വരുന്നതുപോലെ എത്തിയ ബിജു ചിറയത്തിനെ കണ്ട് കൗണ്‍സിലര്‍മാര്‍ അമ്പരന്നു. ഹൈസ്കൂള്‍ പുതിയ ഗ്രൗണ്ടിലേക്കു മാറ്റിപ്പണിത് ഹൈസ്കൂള്‍ ഇരിക്കുന്ന ഭാഗവും ദേശീയപാതയോടു ചേര്‍ന്നുകിടക്കുന്ന പഴയ ഗ്രൗണ്ടിന്റെ ബാക്കിയും കൂട്ടി സ്റ്റേഡിയം നിര്‍മിക്കണമെന്ന ആവശ്യവുമായി ഫുട്‌ബോള്‍ കളിക്കാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്നതിന്റെ പ്രതീകമായിട്ടാണ് ഫുട്‌ബോള്‍ കളിക്കാരനായ ബിജു ചിറയത്ത് നഗരസഭാ സ്റ്റേഡിയം പണിയാതെ ഈ സ്ഥലത്ത് സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതില്‍ പ്രതിഷേധവുമായെത്തിയത്.

കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ ബിജു ചിറയത്തിന്റെ വേഷം സഭ്യതയ്ക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയത് കൗണ്‍സിലില്‍ ഒച്ചപ്പാ ടിനിടയാക്കി.

ബിജുവിനെ അനുകൂലിച്ച് പ്രതിപക്ഷവും എതിര്‍ത്ത് ഭരണകക്ഷി അംഗങ്ങളും തമ്മില്‍ വാക്കേറ്റം നടത്തിയപ്പോള്‍ കൗണ്‍സില്‍ ബഹളത്തില്‍ മുങ്ങി. ഫുട്‌ബോള്‍ കളിക്കാരെ ഭരണപക്ഷം അപമാനിച്ചുവെന്നു പ്രതിപക്ഷം ആരോ പിച്ചപ്പോള്‍ ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് ഈ വേഷം ധരിക്കേണ്ടതെന്നു ഭരണപക്ഷവും വാദിച്ചു.

കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ഇന്നത്തെ പ്രതിപക്ഷം നഗരസഭാ യോഗത്തിലേക്കു ശവപ്പെട്ടിയുമായി വന്നതു കൗണ്‍സില്‍ ശവപറമ്പായിട്ടാണോയെന്നു തിരിച്ചുചോദിച്ച പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പന്‍ ഫുട്‌ബോള്‍ താരങ്ങ ളുടെ വേഷം മോശമല്ലെന്നും ചൂണ്ടിക്കാ ട്ടി. ഏറെ നേരത്തെ വാഗ്വാദങ്ങള്‍ ഒടുങ്ങി യെങ്കിലും കൗണ്‍സില്‍ അവസാനിക്കുംവരെ വനിതകള്‍ ഉള്‍പ്പെടെ ഭരണ കക്ഷി അംഗങ്ങള്‍ ബിജുവിനെതിരെ ഒളിയമ്പെയ്തുകൊണ്ടിരുന്നു.

ചാലക്കുടിക്കാരുടെ അഭിമാനമായിരുന്ന ഹൈസ്കൂള്‍ മൈതാനം നഷ്ടപ്പെട്ടതിനു പകരം പുതിയ സ്റ്റേഡിയം നിര്‍മിക്കാനുണ്ടായ അവസരം നഷ്ടപ്പെടുത്തിയ ഇന്നത്തെ ഭരണകക്ഷിയോട് വരുംതലമുറ പൊറുക്കില്ലെന്നു ബിജു ചിറയത്ത് പറഞ്ഞു.

ടി.കെ. ചാത്തുണ്ണിയെപ്പോലെ പ്രശസ്തനായ ഫുട്‌ബോള്‍ താരങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് മറ്റൊരാള്‍ക്കുവേണ്ടിയാണു സ്റ്റേഡിയം ഇല്ലാതാക്കുന്നതെന്നു പറഞ്ഞ് ഞാനും ഞാനുമെന്റാളും ആപ ത്തൊമ്പതുപേരും എന്ന ആരംഭിക്കുന്ന പൂമരം സിനിമയിലെ ഗാനം ആലപിച്ചുകൊണ്ടാണു നിര്‍ത്തിയത്.

Related posts