ഇരയുടെ കൈയും, സിപ്പും പിന്നെ കോടതി വിധിയും..! ഇരയുടെ കൈയിൽ പിടിക്കുക, സിപ്പ് അഴിക്കുക ലൈംഗീക കുറ്റകൃത്യമല്ല; വിചിത്ര വിധിയുമായി വീണ്ടും നാഗ്പുർ ബെഞ്ച്


ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ക്കു​ക​യും പാ​ന്‍റി​ന്‍റെ സി​പ്പ് തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത് പോ​ക്സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. പോ​ക്സോ കേ​സി​ലെ മ​റ്റൊ​രു വി​ധി​യി​ലൂ​ടെ വി​വാ​ദ​ത്തി​ലാ​യ നാ​ഗ്പൂ​ർ ബെ​ഞ്ചി​ൽ​നി​ന്നാ​ണ് ഈ ​വി​ധി​യും.

പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ 50-കാ​ര​ൻ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് ജ​നു​വ​രി 15-ന് ​ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മാ​റി​ട​ത്തി​ൽ വ​സ്ത്രം മാ​റ്റാ​തെ സ്പ​ർ​ശി​ക്കു​ന്ന​ത് പോ​ക്സോ നി​യ​മ പ്ര​കാ​രം ലൈം​ഗി​ക പീ​ഡ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ട്ട ജ​സ്റ്റീ​സ് പു​ഷ്പ ഗ​നേ​ഡി​വാ​ല ത​ന്നെ​യാ​ണ് ഈ ​വി​ധി​യും പു​റ​പ്പെ​ടു​വി​ച്ച​ത്.

സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം ലി​ബ്ന​സ് കു​ജു​ർ എ​ന്ന അ​മ്പ​തു​കാ​ര​ന് അ​ഞ്ച് വ​ർ​ഷം ത​ട​വാ​ണ് ശി​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ പോ​ക്സോ നി​യ​മ​ത്തി​ലെ എ​ട്ട്, പ​ത്ത് സെ​ക്ഷ​ൻ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ കോ​ട​തി ഇ​തു​വ​രെ അ​നു​ഭ​വി​ച്ച ജ​യി​ൽ ശി​ക്ഷ പ​രി​ഗ​ണി​ച്ച് വെ​റു​തെ​വി​ട്ടു.

പെ​ൺ​കു​ട്ടി​ക്ക് നേ​രേ അ​തി​ക്ര​മം ന​ട​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത് പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നു​വെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. പോ​ക്സോ നി​യ​മ​പ്ര​കാ​രം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നു​വെ​ന്ന് പ​റ​യ​ണ​മെ​ങ്കി​ൽ ശാ​രീ​രി​ക​മാ​യ ബ​ന്ധം വേ​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പ്ര​തി ഇ​ര​യു​ടെ കൈ​യി​ൽ പി​ടി​ച്ചി​രി​ന്നെ​ന്നും പാ​ന്‍റി​ന്‍റെ സി​പ്പ് തു​റ​ന്നി​രി​ന്നെ​ന്നും സാ​ക്ഷി (ഇ​ര​യു​ടെ അ​മ്മ) മൊ​ഴി ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​ന്‍റെ നി​ർ​വ​ച​ന​ത്തി​ൽ വ​രി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രേ പോ​ക്സോ നി​യ​മ​ത്തി​ലെ എ​ട്ട്, പ​ത്ത് വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ റ​ദ്ദാ​ക്കി​യെ​ങ്കി​ലും കേ​സി​ലെ മ​റ്റു​വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​റ്റു​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള ശി​ക്ഷ​യാ​യി പ്ര​തി ഇ​തി​നോ​ട​കം അ​ഞ്ച് മാ​സം ത​ട​വ് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ മ​റ്റു​കേ​സു​ക​ളി​ല്ലെ​ങ്കി​ൽ പ്ര​തി​യെ മോ​ചി​പ്പി​ക്കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

2018 ഫെ​ബ്രു​വ​രി 12-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ അ​മ്മ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​ണ് പ്ര​തി വീ​ട്ടി​ലെ​ത്തി​യ​ത്. ജോ​ലി​ക​ഴി​ഞ്ഞ് താ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ്ര​തി മ​ക​ളു​ടെ കൈ​ക​ളി​ൽ പി​ടി​ച്ച് പാ​ന്‍റി​ന്‍റെ സി​പ് തു​റ​ന്ന​നി​ല​യി​ലാ​ണ് ക​ണ്ട​തെ​ന്നാ​ണ് അ​മ്മ​യു​ടെ മൊ​ഴി.

പ്ര​തി മ​ക​ളോ​ട് കി​ട​ക്ക​യി​ലേ​ക്ക് വ​രാ​നും കൂ​ടെ​കി​ട​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഇ​വ​രു​ടെ മൊ​ഴി​യി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment