രോ​ഹി​ണി​ കോ​ട​തി​യിലെ വെ​ടി​വ​യ്പ്പ് ആസൂ​ത്രി​ത​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്; കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന്കൈ​മാ​റി


ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി രോ​ഹി​ണി​യി​ലെ കോ​ട​തി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പ് ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ്. ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ രാ​കേ​ഷ് അ​സ്താ​ന​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​ക്ര​മി​ക​ൾ അ​ഭി​ഭാ​ഷ​ക​രു​ടെ വേ​ഷ​ത്തി​ലാ​ണ് കോ​ട​തി​യി​ൽ ക​ട​ന്ന​ത്. വെ​ടി​വ​യ്പ്പി​ൽ ഗു​ണ്ടാ​ത്ത​ല​വ​ൻ ജി​തേ​ന്ദ്ര ഗോ​ഗി ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​ഹാ​ർ ജ​യി​ലി​ലാ​യി​രു​ന്ന ഗോ​ഗി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. അ​ക്ര​മി​ക​ളാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.

നി​ര​വ​ധി പേ​ർ​ക്ക് വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment