Set us Home Page

നെ​യ്മ​റി​ന് ഗോ​ൾ; ഫ്ര​ഞ്ച് ക​പ്പ് പി​എ​സ്ജി സ്വന്തമാക്കി

പാ​രീ​സ്: പ​ത്ത് പേ​രാ​യി ചു​രു​ങ്ങി​യ സെ​ന്‍റ് എ​റ്റി​യ​നെ തോ​ല്‍​പ്പി​ച്ചു ഫ്ര​ഞ്ച് ക​പ്പ് പി​എ​സ്ജി സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ സെ​ന്‍റ് എ​റ്റി​യ​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പി​എ​സ്ജി ക​പ്പു​യ​ർ​ത്തി​യ​ത്. പ​തി​നാ​ലാം മി​നി​റ്റി​ൽ ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​ർ നേ​ടി​യ ഗോ​ളി​ലാ​ണ് പി​എ​സ്ജി​യു​ടെ വി​ജ​യം.

മു​പ്പ​ത്തി​യൊ​ന്നാം മി​നി​റ്റി​ലാ​ണ് സെ​ന്‍റ് എ​റ്റി​യ​ൻ പ​ത്തു പേ​രാ​യി ചു​രു​ങ്ങു​ന്ന​ത്. കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യെ വീ​ഴ്ത്തി​യ​തി​ന് പെ​രി​ൻ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്താ​യി. ക​ര​ഞ്ഞ് കൊ​ണ്ട് മൈ​താ​നം വി​ട്ട എം​ബ​പ്പെ മ​ത്സ​ര​ശേ​ഷം ക്ര​ച്ച​സി​ലാ​ണ് തി​രി​കെ എ​ത്തി​യ​ത്.

പി​എ​സ്ജി​യു​ടെ പ​തി​മൂ​ന്നാം ഫ്ര​ഞ്ച് ക​പ്പ് നേ​ട്ട​മാ​ണി​ത്. ഫ്ര​ഞ്ച് ക​പ്പ് ഉ​യ​ർ​ത്തി​യെ​ങ്കി​ലും എം​ബ​പ്പെ​യു​ടെ പ​രി​ക്ക് പി​എ​സ്ജി​ക്ക് വ​ന്‍ തി​രി​ച്ച​ടി​യാ​ണ്. കോ​പ്പാ ലീ​ഗ് ഫൈ​ന​ലും ചാം​പ്യ​ന്‍​സ് ലീ​ഗി​ലും എം​ബ​പ്പെ​യ്ക്കു ക​ളി​ക്കാ​നാ​കു​മോ​യെ​ന്ന് സം​ശ​യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS