കോ​ട്ട​യം കാ​രു​ടെ ബീ​ഫ് മോ​ഹ​ത്തി​ന് തി​രി​ച്ച​ടി; മാ​ടു​ക​ള്‍ എ​ത്തു​ന്നി​ല്ല; ക​ടു​ത്ത പ്ര​തി​സ​ന്ധി​യെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ

കോ​ട്ട​യം: സം​സ്ഥാ​ന​ത്തേ​ക്കു​ള്ള മാ​ടു​ക​ളു​ടെ വ​ര​വ് കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ലെ ഇ​റ​ച്ചി വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന പോ​ത്തി​ന്‍റെ​യും കാ​ള​യു​ടെ​യും എ​ണ്ണം നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞ​താ​ണു വി​പ​ണി​യെ വ​ലി​യ തോ​തി​ല്‍ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മാ​ടു​ക​ളു​ടെ ക്ഷാ​മം വ്യാ​പാ​ര മേ​ഖ​ല​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. ഉ​യ​ര്‍​ന്ന വി​ല ന​ല്‍​കി​യി​ട്ടും മാ​ടു​ക​ളെ ല​ഭി​ക്കു​ന്നി​ല്ല. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു​വ​രെ ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​റീ​സ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മാ​ടു​ക​ളെ എ​ത്തി​ച്ചി​രു​ന്ന​ത്.

ഇ​പ്പോ​ള്‍ യു​പി, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്. ലോ​റി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന മാ​ടു​ക​ളെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ വ്യാ​പ​ക​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​താ​ണ് സം​സ്ഥാ​ന​ത്തേ​ക്ക് കാ​ലി​ക​ള്‍ എ​ത്താ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ച്ച അ​ഞ്ഞൂ​റോ​ളം മാ​ടു​ക​ളെ​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. രാ​ഷ്ട്ര​പ​തി​ക്ക് ഉ​ള്‍​പ്പെ​ടെ നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും മാ​ടു​ക​ളെ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്നാ​ണു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. മാ​ടു​ക​ളെ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന​താ​ണു നി​യ​മം.

എ​ന്നാ​ല്‍ ആ​ന്ധ്ര​യി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ന​ധി​കൃ​ത ജ​പ്തി​ക​ള്‍ വ​ര്‍​ധി​ച്ചു. മാ​ഫി​യ​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ടു​ക​ള്‍​ക്കു മാ​ത്ര​മാ​ണു ത​ട​സ​മി​ല്ലാ​തെ ഗ​താ​ഗ​തം സാ​ധ്യ​മാ​കു​ന്ന​ത്. ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ എ​ന്ന പേ​രി​ല്‍ ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ വ​ന്‍​തു​ക വാ​ങ്ങു​ന്ന​താ​യും വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു.

രാ​ജ്യ​ത്ത് മാ​ടു​വ​ള​ര്‍​ത്ത​ല്‍ കു​റ​ഞ്ഞ​തും ഇ​റ​ച്ചി​ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​ണ്. ല​ഭ്യ​ത കു​റ​ഞ്ഞ​തി​നൊ​പ്പം ചെ​ല​വും വ​ര്‍​ധി​ച്ച​തോ​ടെ ജി​ല്ല​യി​ല്‍ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും പോ​ത്തി​റ​ച്ചി​ക്കു വി​ല വ​ര്‍​ധി​ച്ചു. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ത്തി​റ​ച്ചി എ​ന്ന പേ​രി​ല്‍ കാ​ള ഇ​റ​ച്ചി ന​ല്‍​കി ക​ബ​ളി​പ്പി​ക്കു​ന്നു​മു​ണ്ട്.

ഇ​റ​ച്ചി കി​ട്ടാ​ത്ത സ്ഥി​തി​യാ​യ​തോ​ടെ ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​യി​ലെ​യും ഭൂ​രി​ഭാ​ഗം ക​ട​ക​ളും ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഹോ​ട്ട​ല്‍, കാ​റ്റ​റിം​ഗ് മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

സം​സ്ഥാ​ന​ത്തെ ഇ​റ​ച്ചി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​റ​ച്ചി വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്നും നാ​ളെ​യും ക​ട​ക​ള്‍ അ​ട​ച്ചി​ടും

മീ​റ്റ് ഇ​ന്‍​ഡ​സ്ട്രീ​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പോ​ത്തി​റ​ച്ചി വി​ല്ക്കു​ന്ന ക​ട​ക​ള്‍ ഇ​ന്നും നാ​ളെ​യും അ​ട​ച്ചി​ടും. ഇ​റ​ച്ചി വി​ല്പ​ന മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന വ​ന്‍ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്നും നാ​ളെ​യും കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പോ​ത്തി​റ​ച്ചി വി​ൽ​ക്കു​ന്ന ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ മീ​റ്റ് ഇ​ന്‍​ഡ​സ്ട്രീ​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment