അ​നാ​വ​ശ്യ​ഭ​യം വേ​ണ്ട; പ​ത്ര​ത്തി​ലൂ​ടെ കോ​വി​ഡ് പ​ക​രി​ല്ല; പുറത്ത് വരുന്നത് അ​തീ​വ സു​ര​ക്ഷാ സ​ന്നാ​ഹ​ത്തോ​ടെ


തൃ​ശൂ​ർ: പ​ത്ര​ത്തി​ലൂ​ടെ കോ​വി​ഡ് പ​ക​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്ന് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടും ചി​ല​ർ​ക്ക് ഇ​പ്പോ​ഴും അ​നാ​വ​ശ്യ​ഭ​യം.

അ​തീ​വ സു​ര​ക്ഷാ സ​ന്നാ​ഹ​ത്തോ​ടെ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന പ​ത്ര​ങ്ങ​ളി​ലൂ​ടെ വൈ​റ​സ് വ്യാ​പ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു​ത​ന്നെ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​ണ്.

രോ​ഗി​ക​ൾ തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും പു​റ​ത്തു​വ​രു​ന്ന ചെ​റു​ക​ണ​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്പോ​ഴാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. വാ​യു​വി​ൽ ഈ ​ക​ണ​ങ്ങ​ൾ അ​ധി​ക​സ​മ​യം ത​ങ്ങി​നി​ൽ​ക്കി​ല്ല. എ​ന്നാ​ൽ തെ​റി​ച്ച് പ​ല പ്ര​ത​ല​ങ്ങ​ളി​ൽ വീ​ണ് പ​റ്റി​ക്കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പ​ത്രം ത​യാ​റാ​ക്കു​ന്ന ഓ​ഫീ​സി​ലും അ​ച്ച​ടി​ക്കു​ന്ന പ്ര​സിലും അ​തീ​വ സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഓ​ഫീ​സി​നും പ്ര​സിനും ത​മ്മി​ൽ നേ​രി​ട്ടു ബ​ന്ധ​മി​ല്ല. പ്ര​സിൽ ജീ​വ​ന​ക്കാ​ർ ഗ്ലൗ​സ്, മാ​സ്ക് എ​ന്നി​വ ധ​രി​ക്കു​ന്നു​ണ്ട്. സാ​നി​റ്റൈ​സ​റും യ​ഥാ​സ​മ​യം ഉ​പ​യോ​ഗി​ക്കു​ന്നു.

പ്ര​സ് അ​ണു​വി​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു​മു​ണ്ട്. പ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും സു​ര​ക്ഷാ ഉ​പാ​ധി​ക​ൾ ധ​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പ​ത്രം പ​ര​മാ​വ​ധി സു​ര​ക്ഷി​ത​മാ​ണെ​ന്നു​റ​പ്പ്.

വൈ​റ​സ് പ​ക​രാ​തി​രി​ക്കാ​നു​ള്ള സ്വാ​ഭാ​വി​ക മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​വ​രും ഉ​റ​പ്പാ​ക്കു​ക​മാ​ത്ര​മാ​ണ് ചെ​യ്യേ​ണ്ട​ത്. കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡ് നേ​ര​മെ​ങ്കി​ലും ക​ഴു​കു​ക. സോ​പ്പി​നു പ​ക​രം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങു​ന്ന ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാം.

കൈ​കൊ​ണ്ട് മു​ഖ​ത്തും മാ​സ്കി​നു മു​ക​ളി​ലും സ്പ​ർ​ശി​ക്കാ​തി​രി​ക്കു​ക. ഒ​രു​കാ​ര്യം പ്ര​ത്യേ​കം ഓ​ർ​ക്കു​ക- പ​ത്ര​മാ​ണെ​ങ്കി​ലും പു​സ്ത​ക​മാ​ണെ​ങ്കി​ലും നാ​ക്കി​ൽ വി​ര​ൽ​തൊ​ട്ട് പേ​ജ് മ​റി​ക്കാ​തി​രി​ക്കു​ക.
യഥാർഥ വാ​ർ​ത്ത​ക​ളോ​ടു മു​ഖം​തി​രി​ക്കാ​തി​രി​ക്കാം.

Related posts

Leave a Comment