ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​ര​ങ്ങ​ള്‍ക്ക് ആ​ശ്വാ​സം; ആ​ര്‍ക്കും കോ​വി​ഡി​ല്ല

ജൊ​ഹ​ന്നാ​സ്ബ​ര്‍ഗ്: ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്ക് ആ​ശ്വാ​സം. കൊ​റോ​ണ​വൈ​റ​സ് പ​രി​ശോ​ധ​ന​യി​ല്‍ വി​ധേ​യ​രാ​ക്കി​യവ​രി​ല്‍ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

മ​റ്റു​ള്ള​വ​ര്‍ക്ക് കൊ​റോ​ണ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടി​ല്ലെ​ന്ന് ടീ​മി​ന്‍റെ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷു​ഐ​ബ് മാ​ജ്‌​റ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ഏ​ക​ദി​ന പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ടീം ​പ​ര്യ​ട​നം പൂ​ര്‍ത്തി​യാ​ക്കാ​തെ​യാ​ണ് മ​ട​ങ്ങി​യ​ത്.

മാ​ര്‍ച്ച് 18നാ​ണ് ടീം ​നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ ടീം 14 ​ദി​വ​സ​ത്തെ സെ​ല്‍ഫ് ഐ​സ​ലേ​ഷ​നി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ഐ​സൊലേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്. രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ക്കു​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് അ​ടു​ത്ത ര​ണ്ടാ​ഴ്ച ടീം ​അം​ഗ​ങ്ങ​ള്‍ വീ​ടു​ക​ളി​ലാ​യി​രി​ക്കും.

Related posts

Leave a Comment