ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1.10 കോടിയിലേക്ക്; അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 28 ല​ക്ഷം ക​ട​ന്നു; മ​ര​ണം 5.23 ല​ക്ഷം പി​ന്നി​ട്ടു

വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു കോ​ടി 10 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 10,982,299 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​യ്യാ​യി​ര​ത്തി​ലേ​റെ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 5.23 ല​ക്ഷം ക​ട​ന്നു.

കോ​വി​ഡ് കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 28 ല​ക്ഷം ക​ട​ന്നു. വേ​ൾ​ഡോ​മീ​റ്റ​റി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം നി​ല​വി​ൽ 2,837,189 രോ​ഗി​ക​ൾ. 1,31,485 പേ​രു​ടെ ജീ​വ​ന്‍ ഇ​തി​നോ​ട​കം ന​ഷ്ട​മാ​യി.

കോ​വി​ഡ് മ​ര​ണ​ത്തി​ല്‍ ര​ണ്ടാ​മ​തു​ള്ള ബ്ര​സീ​ലി​ല്‍ മ​ര​ണ​സം​ഖ്യ 61,990 ആ​യി. ഇ​തു​വ​രെ 1,501,353 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. റ​ഷ്യ​യി​ല്‍ മ​ര​ണം 9,500 ക​ട​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു.

കോ​വി​ഡ് ബാ​ധി​ത​രി​ല്‍ നാ​ലാ​മ​തു​ള്ള ഇ​ന്ത്യ​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ ആ​റു ല​ക്ഷം ക​ട​ന്നു. 18,000ത്തി​ലേ​റെ പേ​ര്‍ മ​രി​ച്ചു. പെ​റു​വി​ലും വൈ​റ​സ് വ്യാ​പി​ക്കു​ക​യാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബ്രി​ട്ട​ണി​ലും സ്‌​പെ​യ്‌​നി​ലും ഇ​റ്റ​ലി​യി​ലും ജ​ര്‍​മ​നി​യി​ലും പു​തി​യ രോ​ഗി​ക​ള്‍ കു​റ​വാ​ണ്.

ലോ​ക​ത്താ​ക​മാ​നം 61.39 ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. 43.18 ല​ക്ഷ​ത്തോ​ളം രോ​ഗി​ക​ളാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 58,000ത്തോ​ളം പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment