അ​ക​ത്ത് ക​യ​റി​യി​രു​ന്നു​ള്ള വി​ശ​ദീ​ക​ര​ണം! എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ച് സി​പി​ഐ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭ​ര​ണ​നേ​ട്ട​ങ്ങ​ളും സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യം വി​നി​മ​യം ന​ട​ത്താ​നാ​യി സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭ​വ​ന സ​ന്ദ​ര്‍​ശ​നം പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​രം​ഭി​ച്ചു.എ​ല്ലാ ബ്രാ​ഞ്ച് പ​രി​ധി​യി​ലെ​യും മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും എ​ത്തി വീ​ട്ടു​കാ​രോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​ണ് ഭ​വ​ന സ​ന്ദ​ര്‍​ശ​നം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന കോ​ട്ട​ങ്ങ​ളും നി​ര്‍​ദേശ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്കും. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സ​ഹി​ഷ്ണു​ത​യോ​ടെ ഉ​ള്‍​ക്കൊ​ള്ളു​ക​യും പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യി ന​ട​ത്തു​ക​യും ചെ​യ്യും.30 വ​രെ​യാ​ണ് ഭ​വ​ന സ​ന്ദ​ര്‍​ശ​നം.

പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​രം​ഭി​ച്ച ഭ​വ​ന സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, ജി​ല്ലാ സെ​ക്ര​ട്ട​റി ചി​റ്റ​യം ഗോ​പ​കു​മാ​ർ, മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി, സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ പി.ആ​ര്‍. ഗോ​പി​നാ​ഥ​ന്‍, ഡി. ​സ​ജി, കെ.​ജി. ര​തീ​ഷ് കു​മാ​ർ, ജി​ല്ല അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ൺ കെ.​എ​സ്. മ​ണ്ണ​ടി, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ടൂ​ര്‍ സേ​തു, കെ.​ സ​തീ​ഷ്, എം.​ മ​ധു, ലി​സി ദി​വാ​ന്‍, പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി.​ ഹ​രി​ദാ​സ്, എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ ഏ​ബ്ര​ഹാം, എ​ഐ​വൈ​എ​ഫ് ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ര്‍. ജ​യ​ന്‍ എ​കെ​എ​സ്‌​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി റ​ജി മ​ല​യാ​ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment