തു​ട​ർ​ഭ​ര​ണ സാ​ധ്യ​ത​യും പോ​ളിം​ഗ് ട്രെ​ൻ​ഡും പ​രി​ശോ​ധി​ക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രാ​നി​രി​ക്കെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്നു ചേ​രും. തു​ട​ർ​ഭ​ര​ണ സാ​ധ്യ​ത​യും പോ​ളിം​ഗ് ട്രെ​ൻ​ഡും പ​രി​ശോ​ധി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്രാ​ഥ​മി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടു​ക​ളും ച​ർ​ച്ച​യാ​കും.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗം പ്ര​ത്യ​ക്ഷ​മാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ശ​നി​യാ​ഴ്ച ചേ​ർ​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​വും വി​ല​യി​രു​ത്തി​യ​ത്.

72-80 സീ​റ്റു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​ക്കു വി​ജ​യി​ക്കാ​നാ​കും. 12 സീ​റ്റു​ക​ളി​ൽ ഉ​റ​പ്പാ​യും വി​ജ​യി​ക്കാ​നാ​കും. മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, കെ. ​രാ​ജ​ൻ, ജെ. ​ചി​ഞ്ചു​റാ​ണി, പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ വി​ജ​യി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

അ​ടൂ​രി​ലും ചി​റ​യി​ൻ​കീ​ഴി​ലും ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ന്ന​ത്. എ​ങ്കി​ലും ഈ ​ര​ണ്ടു സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭം​ഗി​യാ​യി ന​ട​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി​ക്കാ​യെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഫ​ലം വ​ന്ന​തി​നു ശേ​ഷം കൂ​ടു​ത​ൽ വി​ല​യി​രു​ത്ത​ലു​ക​ളി​ലേ​ക്കു ക​ട​ക്കാ​നും നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

Related posts

Leave a Comment