തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കം എല്‍ഡിഎഫില്‍ തുടരുന്നു. ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ യുടെ ആവശ്യം നിരാകരിച്ച് മുന്നോട്ട് പോകുകയാണ് സിപിഎം. നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഎമ്മാണ് വഹിച്ചിരുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കിയത്.
അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയിലെ രാജന് നല്‍കണമെന്നാണ് സിപിഐയുടെ ആവശ്യം. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം നേതൃത്തെ അറിയിച്ചെങ്കിലും വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. പദവി കിട്ടിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്നാണ് സിപിഐ യുടെ നിലപാട്.
