സി​പി​എ​മ്മി​ലെ തെ​റ്റുതി​രു​ത്ത​ൽ: ക​ണ്ണൂ​രി​ൽ നേ​താ​ക്ക​ൾ ര​ണ്ടു ത​ട്ടി​ൽ, പ്ര​വ​ർ​ത്ത​ക​രി​ൽ ആ​ശ​ങ്ക


ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യം വി​ശ​ക​ല​നം ചെ​യ്ത സി​പി​എം തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ തെ​റ്റു തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ഭി​ന്നി​പ്പ്. എം​എ​ല്‍​എ​മാ​രാ​യ ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും തെ​റ്റു​തി​രു​ത്തി​യാ​ല്‍ പാ​ര്‍​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ജ​യ​രാ​ജ​ന്‍റെ നി​ല​പാ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ത​ള്ളി.

എം.​വി. ജ​യ​രാ​ജ​ന്‍റെ അ​ഭി​പ്രാ​യം പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യ​മ​ല്ലെ​ന്ന് പ്ര​തി​ക​രി​ച്ചാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യ​ല്ല എം.​വി.​ജ​യ​രാ​ജ​ൻ സം​സാ​രി​ച്ച​തെ​ന്ന രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വും എം.​വി. ഗോ​വി​ന്ദ​ൻ ഉ​ന്ന​യി​ച്ചു.ഒ​രു പ്രാ​ദേ​ശ​ക ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ത​ളി​പ്പ​റ​ന്പി​ലും പ​യ്യ​ന്നൂ​രി​ലും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ടി.​കെ. ഗോ​വി​ന്ദ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു വ​രാ​നു​ള്ള സാ​ധ്യ​ത​ക​ളെ കു​റി​ച്ച് എം.​വി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത്.

പാ​ർ​ട്ടി​യ വ​ഞ്ചി​ക്കു​ന്ന​വ​രെ വ​ർ​ഗ​വ​ഞ്ച​ക​രാ​യാ​ണ് കാ​ണു​ക. ടി.​കെ. ഗോ​വി​ന്ദ​നെ വ​ർ​ഗ വ​ഞ്ച​ക​നെ​ന്ന് താ​ൻ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നു വ​ച്ച അ​ദ്ദേ​ഹം തെ​റ്റു തി​രു​ത്തി പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ മു​ന്നോ​ട്ടു വ​ന്നാ​ൽ അ​തു വേ​ണ്ടെ​ന്നു വെ​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​എം. തെ​റ്റ് തി​രു​ത്തി​യാ​ൽ ഇ​രു​വ​ർ​ക്കും തി​രി​ച്ചു വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ല. പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ചു പു​റ​ത്തു​പോ​യ എം.​വി. രാ​ഘ​വ​നെ വ​രെ അ​വ​സാ​ന പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​യ​പ​ര​മാ​യ തെ​റ്റ് പ​റ്റി​യെ​ന്ന് ക​രു​തി ഒ​റ്റ​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു ജ​യ​രാ​ജ​ൻ ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ പാ​ർ​ട്ടി​യ വ​ഞ്ചി​ച്ച​വ​ർ വ​ർ​ഗ വ​ഞ്ച​ക​രും ച​തി​യ​രും ത​ന്നെ​യാ​ണെ​ന്ന് എം.​വി.​ജ​യ​രാ​ജ​ന്‍റെ അ​ഭി​പ്രാ​യം ത​ള്ളി പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ജി. ​സു​ധാ​ക​ര​നാ​യാ​ലും ടി.​കെ. ഗോ​വി​ന്ദ​നാ​യാ​ലും കു​ഞ്ഞി​കൃ​ഷ്ണ​നാ​യാ​ലും എ​ടു​ത്ത നി​ല​പാ​ട് പാ​ര്‍​ട്ടി​യെ വ​ഞ്ചി​ക്കു​ന്ന​താ​ണ്. അ​ത് കൃ​ത്യ​മാ​യി പാ​ര്‍​ട്ടി ചൂ​ണ്ടി​ക്കാ​ണി​ച്ചു. അ​തി​ശ​ക്ത​മാ​യി അ​വ​ർ വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​രെ വി​മ​ര്‍​ശി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.

തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ അ​ത്യാ​വ​ശ്യ​വും അ​നി​വാ​ര്യ​വു​മാ​ണെ​ന്ന് ദേ​ശീ​യ നേ​തൃ​ത്വ​മ​ട​ക്കം ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ ഈ ​വി​ഷ‍​യ​ത്തി​ൽ പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​ത് പ്ര​വ​ർ​ത്ത​ക​രെ​യും അ​ണി​ക​ളെ​യും അ​ങ്ക​ലാ​പ്പി​ലാ​ക്കു​ന്നു​ണ്ട്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ ര​ണ്ടു നേ​താ​ക്ക​ളെ​യും അ​നു​കൂ​ലി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​ഭാ​ഗ​വും രൂ​പ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ത​ളി​പ്പ​റ​ന്പി​ൽ എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ പി.​കെ. ശ്യാ​മ​ള​യെ​യും പ​യ്യ​ന്നൂ​രി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യി​രു​ന്ന ടി.​ഐ. മ​ധു​സൂ​ദ​ന​നെ​യു​മാ​യി​രു​ന്നു പാ​ർ​ട്ടി വി​ട്ട ടി.​കെ. ഗോ​വി​ന്ദ​നും വി.​കു​ഞ്ഞി​കൃ​ഷ്ണ​നും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ച്ച ഇ​രു​വ​ർ​ക്കും യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment