മങ്കൊന്പ്: കുട്ടനാട് എംഎല്‍എ റെജി ചെറിയാന് കാവാലം വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ ഇന്നു കാവാലത്ത് സ്വീകരണം നല്‍കും. വൈകുന്നേരം നാലിന് അറ്റാലിയാ ഹോംസില്‍ നടക്കുന്ന ചടങ്ങില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച പ്രതിഭകളേയും ആദരിക്കും.
വൈഎംസിഎ പ്രസിഡന്റ് അഡ്വ. റോജോ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം വൈഎംസിഎ നാഷണല്‍ മോണിറ്ററിംഗ് ചെയര്മാന് അഡ്വ. ജോസഫ് ജോണ്‍ ഉത്ഘാടനം ചെയ്യും. സെന്റ് തോമസ് ആശ്രമ സുപ്പീരിയര്‍ ഫാ വര്‍ഗ്ഗീസ് സിറാഫ് കപ്പൂച്ചിന്‍ അനുഗ്രഹപ്രഭാഷണം നടത്തും. വൈഎംസിഎ റീജണല്‍ മൂവ്മെന്റെ് കമ്മറ്റി ചെയര്മാന് കെ.റ്റി. ചെറിയാിന് മുഖ്യപ്രഭാഷണം നടത്തും.
വിവിധ കുട്ടനാടന്‍ വികസന വിഷയങ്ങളിലേക്കും പ്രാദേശിക ആവശ്യങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള വിശദമായ നിവേദനം എംഎല്‍എയ്ക്കു സമര്‍പ്പിക്കും. ഉപഹാരം നല്കി പ്രതിഭകളെ എംഎല്‍എ ആദരിക്കും. ലിയോ ജോസഫ്, അലക്സ് ആന്റണി, പി.എല്‍. ജോസഫ് പൂത്തറ, ബെറ്റ്സി ഫിലിപ്പ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
