ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി സ്വ​ര്‍​ണം ക​വ​ര്‍​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വം പാ​ല​ക്കാ​ട്ട്…

പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്ത് ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍.

ചി​റ്റൂ​ര്‍ വി​ള​യോ​ടി അ​ത്തി​മ​ണി ശ്രീ​ജി​ത്ത് എ​ന്ന വെ​ള്ള, പാ​ല​ക്കാ​ട് പ​ട്ടാ​ണി​തെ​രു​വ് നൂ​റ​ണി ബ​വീ​ര്‍ എ​ന്നി​വ​രെ​യാ​ണ് മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ്രീ​ജി​ത്ത് അ​ത്തി​മ​ണി സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ബ​വീ​ര്‍ മു​ന്‍ എം​എ​ല്‍​എ പി ​ഉ​ണ്ണി​യു​ടെ ഡ്രൈ​വ​റു​മാ​യി​രു​ന്നു.

ഈ ​മാ​സം 26നാ​ണ് കേ​സി​നാ​പ്ദ​മാ​യ സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി ത​മി​ഴ്നാ​ട് മ​ധു​ര​യി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ കി​ട്ടു​ന്ന​തി​നാ​യി കാ​ണി​ച്ച് മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

മീ​നാ​ക്ഷി​പു​രം സൂ​ര്യ​പാ​റ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണ വ്യാ​പാ​രി​യെ ഇ​റ​ക്കി പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കൊ​ണ്ട് പോ​യി ആ​ളൊ​ഴി​ഞ്ഞ​സ്ഥ​ല​ത്ത് വെ​ച്ച് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന 600 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​വും 23,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത് റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി​ശ്വ​നാ​ഥ്, ചി​റ്റൂ​ര്‍ ഡി ​വൈ എ​സ് പി ​സു​ന്ദ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍​വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment