എന്തുകൊണ്ടിങ്ങനെ… വയനാട്ടില്‍ ദുരൂഹ മരണങ്ങള്‍ വര്‍ധിക്കുന്നു; കൂടുതലും ആദിവാസികള്‍

KNR-CRIME-Lകാട്ടിക്കുളം: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തിലുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു. മരണപ്പെടുന്നതില്‍ കൂടുതലും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍. 1988-ല്‍ തേന്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ അരണപ്പാറ കാജഗടി കോളനിയിലെ മാസ്തി (40) നെ മരത്തിനടിയിലാണ് അസ്ഥിയും, തലയോട്ടിയും കണ്ടത്. കൂടെ കാട്ടില്‍ പോയവര്‍ മാസങ്ങളോളം ഒളിവിലായിരുന്നു. 1989 ലാണ് തിരുനെല്ലി മാപ്പിളക്കൊല്ലി ബാലകൃഷ്ണന്‍ (44) നെ തലയറുത്ത നിലയില്‍ പനവല്ലി പുഴയില്‍ കണ്ടത്. ഇതും കൊലപാതകമായിരുന്നു. 2010 ലാണ് പുല്‍പ്പള്ളി വിരാടി കോളനിയിലെ രാജു (22) വിന്റെ മൃതദേഹം കബനിപുഴയില്‍ ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ അനധികൃതമായി ഘടിപ്പിച്ച വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് മരണപ്പെട്ട രാജുവിനെ രാത്രിയില്‍ പുഴയില്‍ തള്ളുകയായിരുന്നു. 2013 ല്‍ തൃശ്ശിലേരി പ്ലാമൂലയിലെ സോമന്‍ എന്നയാളെ തല്ലിക്കൊന്ന് ചാക്കിലാക്കി ഇടയൂര്‍ക്കുന്നിലെ ടവറിന്റെ ചുവട്ടിലായിരുന്നു ഉപേക്ഷിച്ചത്. 2014 ല്‍ അപ്പപ്പാറ അരമംഗലം കോളനിയിലെ പേമ്പി (48) യെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സംഭവസ്ഥലത്ത് വലിച്ചിഴച്ച പാടുണ്ടായിരുന്നു. 2015 ലാണ് വനംവകുപ്പ് വാച്ചറായിരുന്ന തോല്‍പ്പെട്ടി കക്കേരി കോളനിയിലെ ബസവന്‍ (48) ന്റെ തലയോട്ടിയും അസ്ഥികഷ്ണങ്ങളും വനത്തില്‍ നിന്ന് കണ്ടെടുത്തത്. 2016 ലാണ് ബേഗൂര്‍ കോളനിയിലെ അശോകന്‍ (32) നെ പുഴവക്കത്ത് മരിച്ചനിലയില്‍ കണ്ടത്. ഇതും കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 2016 ഒക്‌ടോബര്‍ 15 ന് കാട്ടാന ചവിട്ടി കൊന്നതെന്ന് സംശയിച്ച കോട്ടക്കല്‍ അരണപ്പാറ ഷിമിയുടെ മരണവും കൊലപാതകമായി. ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട പലതിനും അനേ്വഷണമില്ലാത്തത് കേസ് അവസാനിപ്പിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും സ്വീകരിക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്.

Related posts