ഭാര്യാമാതാവിനെ വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു; ഭാര്യക്കു വെട്ടേറ്റു; ഞെട്ടിക്കുന്ന സംഭവം അരുവിക്കരയിൽ


നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യും ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

അ​രു​വി​ക്ക​ര അ​ഴി​ക്കോ​ട് വ​ള​പ്പെ​ട്ടി സ്വ​ദേ​ശി ഷ​ഫീ​റാ ബീ​വി (67)യെ​യാ​ണ് മ​രു​മ​ക​നാ​യ അ​ലി അ​ക്ബ​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ​യാ​യ മും​താ​സി​നേ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് അ​രു​വി​ക്ക​ര​യി​ലാ​ണ് ആ​രും കൊ​ല ന​ട​ന്ന​ത്. മാ​താ​വി​നെ വെ​ട്ടു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച മും​താ​സി​നെ​യും ഭ​ർ​ത്താ​വ് അ​ലി അ​ക്ബ​ർ വെ​ട്ടി.​

സം​ഭ​വ​ത്തി​നുശേ​ഷം മ​ണ്ണെണ്ണ ഒ​ഴി​ച്ച് സ്വ​യം തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​ലി അ​ക്ബ​റി​നെ പൊ​ള്ള​ലേ​റ്റ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മും​താ​സും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.അ​ലി അ​ക്ബ​ർ സ്വ​യം തീ​കൊ​ളു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു തീ​പി​ടി​ച്ച​താ​ണെ​ന്ന് ക​രു​തി ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് എ​ല്ലാ​വ​രേ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.

കു​ടും​ബ പ്ര​ശ്ന​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് അ​രു​വി​ക്ക​ര സി ​ഐ ഷി​ബു​കു​മാ​ർ പ​റ​ഞ്ഞു. അ​ലി അ​ക്ബ​റി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​അ​ലി അ​ക്ബ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. നെ​ടു​മ​ങ്ങാ​ട് ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ് മും​താ​സ്. ര​ണ്ട് മ​ക്ക​ളു​ണ്ട്.

Related posts

Leave a Comment