വി​ദ്യാ​ർ​ഥിയു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് പി​താ​വ് രം​ഗ​ത്ത്;സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ

പു​ന​ലൂ​ർ: വി​ദ്യാ​ർ​ഥിയു​ടെ മ​ര​ണ​ത്തി​ൽ ദു​രൂഹ​ത ആ​രോ​പി​ച്ച് പി​താ​വ് രം​ഗ​ത്തെ​ത്തി. വെ​ഞ്ചേ​മ്പ് അ​യ​ണി​ക്കോ​ട് മം​ഗ​ല​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ലാ​ലി​ന്‍റെ മ​ക​ൻ ജി. ​ജി​ഷ്ണു ലാ​ൽ (14) ആ​ണ് കെഐപി ​ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ര​ണ്ടു മാ​സ​ത്തി​ന് മു​ൻ​പ് ക​ണ്ടെ​ത്തി​യ​ത്.​

വീ​ടി​നോ​ട് ചേ​ർ​ന്ന് ക​നാ​ൽ ഉ​ണ്ടെ​ങ്കി​ലും 14 വ​യ​സുവ​രെ കു​ട്ടി ക​നാ​ലി​ൽ ക​ളി​ക്കാ​ൻ ഇ​റ​ങ്ങി​യി​ട്ടി​ല്ലെ​ന്നും, കാ​ണാ​താ​വു​ന്ന ദി​വ​സം വൈ​കുന്നേരം 6.30 വ​രെ​യും വീ​ടി​ന്‍റെ മു​റ്റ​ത്ത് കു​ളി​ക്കുന്ന​തി​ന് വേ​ണ്ടി തോ​ർ​ത്തും ഉ​ടു​ത്ത് നി​ൽ​ക്കു​ന്ന​ത് അ​യ​ൽ​വാ​സി​ക​ൾ ക​ണ്ടി​രു​ന്നുവത്രെ.

ജി​ഷ്ണു ലാ​ൽ വീ​ട്ടി​ൽ മാ​ത്ര​മേ ഇ​ത്ര​യും നാ​ളും കു​ളി​ച്ചി​ട്ടു​ള്ള എ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. ​കു​ട്ടി​യെ കാ​ണാ​താ​യ​തി​ന് ശേ​ഷം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ ര​ക്തം ക​ണ്ട​ത് ദു​രൂ​ഹ​ത വ​ർ​ധിപ്പി​ക്കു​ന്നു.

ഒ​പ്പം പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ക്ഷത​ങ്ങ​ളും മ​റ്റും മ​ര​ണ​ത്തി​ന്‍റെ അസ്വ​ഭാ​വി​ക​ത വ​ർ​ധിപ്പി​ക്കു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലും മു​ങ്ങി​മ​ര​ണം എ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.​

എ​ന്നാ​ൽ പ​ഠി​ത്ത​ത്തി​ലും സ്പോ​ർ​ട്സി​ലും മി​ടു​ക്ക​നാ​യ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാർഥി ജി​ഷ്ണു​വും ഇ​തേ സ്കൂ​ളി​ലെ 10 ാം ക്ലാ​സ് വി​ദ്യാ​ർ​ഥിക​ളു​ടെ ചെ​യ്തി​ക​ൾ ചോ​ദ്യം ചെ​യ്യു​ക​യും ഇ​ത് സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യ​ിക്കുകയും ചെയ്തു.

തു​ട​ർ​ന്ന് ജി​ഷ്ണു​വി​നെ ഇ​വ​ർ അ​സ​ഭ്യ​ം പറയുകയും മ​ര​ണ​ത്തി​ന് തൊ​ട്ട് മു​ൻ​പു​ള്ള ദി​വ​സം മ​ർ​ദി​ച്ച​താ​യും പ​റ​യ​പ്പെ​ടു​ന്നു.​ ഇ​ത് ജി​ഷ്ണു​വി​ന്‍റെ സ​ഹ​പാ​ഠി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. 10 ാം ക്ലാ​സ് പി​രി​ഞ്ഞു പോ​ക​ൽ ദി​വ​സം ജി​ഷ്ണു​വി​നെ ആ​ക്ര​മി​ച്ച സം​ഘം നി​ന്നെ പി​ന്നെ എ​ടു​ത്തോ​ളാം എ​ന്ന് ഭീ​ഷണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

ഇ​തൊ​ക്കെ​കാ​ട്ടി പു​ന​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി എ​ങ്കി​ലും അ​ന്വേ​ഷ​ണം ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെന്ന് പറയുന്നു. കൂ​ലി പ​ണി​ക്കാ​രാ​യ ​ അ​നി​ലാ​ലും മാ​താ​വ് ഗി​രി​ജ​യും ജോ​ലി ക​ഴി​ഞ്ഞ് വൈ​കി​യാ​ണ് വീ​ട്ടി​ൽ എ​ത്തു​ക.

എ​ന്നാ​ൽ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. മ​ര​ണ​ത്തി​ന് പി​ന്നി​ലെ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് മു​ഖ്യ​മ​ന്ത്രിക്കും ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​.

Related posts