ക്രൂഡ് ഓ​​യി​​ൽ ഉത്പാദന നിയന്ത്രണം തുടരും: സൗദി

oil-lഅ​​ബു​​ദാ​​ബി: ക്രൂ​​ഡ് ഓ​​യി​​ൽ ഉ​​ത്പാ​​ദ​​ന നി​​യ​​ന്ത്ര​​ണം തു​​ട​​രു​​മെ​​ന്ന് സൗ​​ദി അ​​റേ​​ബ്യ​​ൻ ഊ​​ർ​​ജ​​മ​​ന്ത്രി ഖാ​​ലി​​ദ് അ​​ൽ ഫാ​​ലി​​ഹ്. എ​​ണ്ണ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ൾ ഈ ​​വ​​ർ​​ഷം ആ​​ദ്യ ആ​​റു മാ​​സ​​ത്തേ​​ക്ക് ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ നിയ​​ന്ത്ര​​ണം തു​​ട​​രാ​​മെ​​ന്ന് സ​​മ്മ​​തി​​ച്ച​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മാ​​ർ​​ക്ക​​റ്റി​​ൽ സ്ഥി​​ര​​ത നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നു വേ​​ണ്ടി​​യാ​​ണ് ഒ​​പെ​​ക് രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​യു​​ക്ത തീ​​രു​​മാ​​നം. ഒ​​പെ​​ക്കി​​ൽ അം​​ഗ​​മ​​ല്ലാ​​ത്ത രാ​​ജ്യ​​ങ്ങ​​ളും ഉ​​ത്പാ​​ദ​​ന നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കും.

പ്ര​​തി​​ദി​​നം 18 ല​​ക്ഷം ബാ​​ര​​ൽ ക്രൂ​​ഡ് കു​​റ​​യ്ക്കാ​​നാ​​ണ് ഉ​​ത്പാ​​ദ​​ക​​രു​​ടെ തീ​​രു​​മാ​​നം.ആ​​റു മാ​​സ​​ത്തേ​​ക്ക് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ങ്കി​​ലും വി​​യ​​ന്ന​​യി​​ൽ ചേ​​രു​​ന്ന മ​​ന്ത്രി​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മു​​ണ്ടാ​​യേ​​ക്കും. അ​​ടു​​ത്ത​​മാ​​സ​​മാ​​ണ് യോ​​ഗം.

2017 ജ​​നു​​വ​​രി മു​​ത​​ലു​​ള്ള മൂ​​ന്നു മാ​​സം ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ നി​​യ​​ന്ത്ര​​​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി വി​​ല​​യി​​ൽ സ്ഥി​​ര​​ത കൈ​​വ​​രി​​ക്കാ​​നാ​​കു​​മെ​​ന്നാ​​യി​​രു​​ന്നു ഒ​​പെ​​ക്കി​​ന്‍റെ പ്ര​​തീ​​ക്ഷ. എ​​ന്നാ​​ൽ, ഉ​​ത്പാ​​ദ​​നം കു​​റ​​ച്ചി​​ട്ടും ല​​ക്ഷ്യ​​സാ​​ക്ഷാ​​ത്കാ​​രം ഉ​​ണ്ടാ​​യി​​ല്ല. ഇ​​താ​​ണ് നി​​യ​​ന്ത്ര​​ണം തു​​ട​​രാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

ജ​​നു​​വ​​രി മു​​ത​​ൽ പ്ര​​തി​​ദി​​നം 12 ല​​ക്ഷം ബാ​​ര​​ൽ കു​​റ​​യ്ക്കാ​​മെ​​ന്ന് ഒ​​പെ​​ക് രാ​​ജ്യ​​ങ്ങ​​ൾ‌ ന​​വം​​ബ​​റി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്നു. പി​​ന്നീ​​ട് ഡി​​സം​​ബ​​റി​​ൽ റ​​ഷ്യ​​യും നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്താ​​ൻ ത​​യാ​​റാ​​യി. പ്ര​​തി​​ദി​​നം 5.58 ല​​ക്ഷം ബാ​​ര​​ൽ ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കാ​​മെ​​ന്നാ​​യി​​രു​​ന്നു റ​​ഷ്യ​​യു​​ടെ തീ​​രു​​മാ​​നം. 2014 മ​​ധ്യ​​ത്തോ​​ടെ ക്രൂ​​ഡ് വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞി​​രു​​ന്നു. ഇ​​പ്പോ​​ൾ ബാ​​ര​​ലി​​ന് 50 ഡോ​​ള​​റി​​നു മു​​ക​​ളി​​ലാ​​ണ്.

Related posts