സ്വപ്നങ്ങൾ ബാക്കിയാക്കി ..! സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ത്രം എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തിനിടെ രണ്ടുനില കെട്ടിടത്തിൽ നിന്നും വീണ് എംടെക് വിദ്യാർഥി ജി​ബി​ൻ വ​ർ​ഗീ​സ് മരിച്ചു

bloodക​ള​മ​ശേ​രി: സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ത്രം എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി രണ്ടു നില കെട്ടിടത്തിന്‍റെ ടെറസിൽ നി​ന്നു വീ​ണ് എം​ടെ​ക് വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​ടൂ​ർ പ​ന്നി​വി​ഴ കെ​ജി ഹൗ​സ് മാ​വി​ള പു​ത്ത​ൻ​വീ​ട്  ജി​ബി​ൻ വ​ർ​ഗീ​സ് (25) ആ​ണ് മ​രി​ച്ച​ത്.

ഇ​ട​പ്പ​ള്ളി  ടോ​ളി​ലെ മ​ങ്കു​ഴി റോ​ഡി​ൽ ജോ​ണി​യു​ടെ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ​ഹ​പാ​ഠി​ക​ളാ​യ നാ​ല് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ വ​ന്ന​താ​യി​രു​ന്നു ജി​ബി​ൻ.  രാ​ത്രി 12നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ടെ​റ​സി​ൽ നി​ന്നും ഫോ​ട്ടോ എ​ടു​ക്കാ​ൻ കാ​മ​റ​ സും ​ആ​കു​ന്ന​തി​നാ​യി പു​റ​കി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ടെ​റ​സി​ൽ കൈ​വ​രി ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​ട്ട​യ​ത്ത് ബി​ടെ​ക്ക് ഒ​രു​മി​ച്ചു പ​ഠി​ച്ച സു​ഹൃ​ത്തു​ക്ക​ൾ കൊ​ച്ചി​യി​ൽ സ്റ്റാ​ർ​ട്ട് അ​പ് സം​ര​ഭ​ത്തി​ൽ  ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജി​ബി​ൻ മ​റ്റു മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കാ​യി ഒ​ത്തു​കൂ​ടി​യ​താ​യി​രു​ന്നു.  മൃ​ത​ദേ​ഹം പ​ത്ത​ടി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ള​മ​ശേ​രി സി​ഐ എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts