ഗു​ണ്ടാ കേ​സു​ക​ളി​ലെ പ്ര​തി ക​ർ​ണാ​ട​ക​യി​ൽ വെ​ട്ടേ​റ്റു മ​രി​ച്ചു ;  നിരവധി കേസിലെ പ്രതിയായ ഉണ്ണിക്കെതിരേ പോലീസ് കാപ്പ ചുമത്തുന്നതിനായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു

പെ​രു​മ്പാ​വൂ​ർ: ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ പ്ര​തി ക​ർ​ണാ​ട​ക​യി​ലെ കു​പ്പി​ല​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ. വെ​ങ്ങോ​ല വ​ലി​യ​കു​ളം ചാ​യാ​ട്ട് വീ​ട്ടി​ൽ സോ​മ​ൻ-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഉ​ണ്ണി​ക്കുട്ട​ൻ (35) ആ​ണ് ഇ​ന്ന​ലെ വെ​ട്ടേ​റ്റു മ​രി​ച്ച​താ​യി പെ​രു​മ്പാ​വൂ​ർ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

നി​ര​വ​ധി ഗു​ണ്ടാ​കേ​സി​ലെ പ്ര​തി​യാ​യ ഉ​ണ്ണി​കു​ട്ട​നെ​തി​രേ കാ​പ്പ ചു​മ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം തി​യ​തി പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നും ഏ​താ​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​യാ​ൾ ക​ർ​ണാ​ട​ക​യി​ലേ​ക്കു പോ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം.

ഇ​വ​രെ ചു​റ്റി​പ്പ​റ്റി പെ​രു​മ്പാ​വൂ​ർ സി​ഐ ബൈ​ജു പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്കേ കൊ​ല​പാ​ത​ക​ത്തെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ: പ്രി​യ, മ​ക്ക​ൾ: ശി​വ​പ്രി​യ, വി​ഷ്ണു​പ്രി​യ.

Related posts