മെ​ട്രോ​യി​ൽ ക​മി​താ​ക്ക​ൾ പ​രി​സ​രം മ​റ​ന്നു ചും​ബി​ക്കു​ന്നു; ചും​ബി​ച്ച​വ​രെ ത​പ്പിയിറങ്ങിയ മെട്രോയുടെ മറുപടി വൈറലാകുന്നു; പൊ​ങ്കാ​ല​യു​മാ​യി ട്രോ​ളൻമാരും

 ന്യൂ​ഡ​ൽ​ഹി: മെ​ട്രോ ട്രെ​യി​നു​ക​ളു​ടെ ഉ​ള്ളി​ൽ​നി​ന്നു​ള്ള സെ​ൽ​ഫി​ക​ളും ചി​ത്ര​ങ്ങ​ളും റീ​ൽ​സും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​തി​വാ​യി കാ​ണാ​റു​ണ്ട്.

ഇ​വ​യി​ൽ പ​ല​തും വൈ​റ​ലാ​കാ​റു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും അ​തു​പോ​ലെ ഒ​രു ചി​ത്രം വൈ​റ​ലാ​യി. ഡ​ൽ​ഹി മെ​ട്രോ​യി​ൽ ര​ണ്ടു ക​മി​താ​ക്ക​ൾ പ​രി​സ​രം മ​റ​ന്നു ചും​ബി​ക്കു​ന്ന​താ​യി​രു​ന്നു ചി​ത്രം.

യാ​ത്രി​ക​രി​ലാ​രോ ആ​ണു ചി​ത്രം പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ചും​ബി​ക്കു​ന്ന​വ​രു​ടെ മു​ഖം ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.

ചി​ത്രം വൈ​റ​ലാ​യി ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മെ​ട്രോ​യു​ടെ മ​റു​പ​ടി വ​ന്നു. അ​താ​ക​ട്ടെ ചി​ത്ര​ത്തേ​ക്കാ​ൾ ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി. “യാ​ത്ര​ക്കാ​ർ​ക്ക് എ​ന്തെ​ങ്കി​ലും അ​സൗ​ക​ര്യ​മു​ണ്ടാ​യെ​ങ്കി​ൽ ഖേ​ദി​ക്കു​ന്നു.

ചും​ബി​ച്ച​വ​രെ​പ്പ​റ്റി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.’ സം​ഭ​വം ന​ട​ന്നു ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​ശേ​ഷം മെ​ട്രോ ന​ൽ​കി​യ മ​റു​പ​ടി​യെ ട്രോ​ളി​ക്കൊ​ണ്ടു​ള്ള പൊ​ങ്കാ​ല​യി​ട​ലാ​യി​രു​ന്നു പി​ന്നെ ക​ണ്ട​ത്.

“ആ​രെ​ങ്കി​ലും ചും​ബി​ച്ചു​കൊ​ണ്ട് ര​ണ്ടു​ദി​വ​സം മെ​ട്രോ​യ്ക്ക് അ​ക​ത്ത് ഇ​രി​ക്കു​മോ’ എ​ന്നു ചോ​ദി​ച്ചാ​യി​രു​ന്നു ട്രോ​ളു​ക​ൾ. മെ​ട്രോ അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി പെ​ട്ടെ​ന്നാ​യി പോ​യ​ല്ലോ എ​ന്ന പ​രി​ഹാ​സ​വും ക​മ​ന്‍റാ​യി എ​ത്തി.

പ​ര​സ്യ​മാ​യ ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് ചി​ല​ർ ക​മി​താ​ക്ക​ളെ കു​റ്റ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, അ​വ​രു​ടെ സ്വ​കാ​ര്യ​ത​യി​ലെ​ന്തി​ന് ശ്ര​ദ്ധി​ക്കാ​ൻ പോ​ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റു ചി​ല​രും രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment