ബര്‍മുഡ ട്രയാംഗിളിനെ വെല്ലാന്‍ ഡെവിള്‍സ് സീ! ദുരൂഹത വര്‍ദ്ധിപ്പിച്ചുകൊണ്ട് കടലില്‍ അലയുന്ന കപ്പലുകളും; ചെകുത്താന്‍ കടലിനെക്കുറിച്ച് കൂടുതലറിയാം

devils-sea2.jpg.image.784.410ബര്‍മുഡ ട്രയാംഗിള്‍ പണ്ടുമുതലേ കടല്‍ സഞ്ചാരികളുടെ പേടിസ്വപ്‌നമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന 12 ചുഴുകളില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ചതാണിത്. എന്നാല്‍ അതിനേക്കാളൊക്കെ ഭീകരമാണ് ജാപ്പനീസ് തീരത്തെ ഡെവിള്‍സ് സീ അഥവാ ചെകുത്താന്റെ കടല്‍.

ഇതിനോടകം ചെകുത്താന്റെ കടല്‍ വലിച്ചെടുത്തിരിക്കുന്നത് അത്രയേറെ കപ്പലുകളെയാണ്. ടോക്കിയോയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണിത്. ഡ്രാഗണ്‍സ് ട്രയാംഗിള്‍ എവിടെയാണന്നത് ഇതുവരെയും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെന്നതാണു സത്യം.

എങ്കിലും ഏകദേശ സൂചനകളനുസരിച്ച് ജാപ്പനീസ് സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട് ഡ്രാഗണ്‍സ് ട്രയാംഗിള്‍ വഴിയുള്ള യാത്ര സൂക്ഷിച്ചു വേണമെന്നത്. കാരണം സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള കൂറ്റന്‍ കപ്പലുകള്‍ പലതും ഈ ചെകുത്താന്റെ കടലില്‍ കാണാതായിട്ടുണ്ട്. ജപ്പാനും ബോനിന്‍ ദ്വീപസമൂഹവും ചേര്‍ന്നാണ് ഇതിന് ത്രികോണസ്വഭാവം നല്‍കുന്നത്.

bermuda-triangle1

ഫിലിപ്പീന്‍ കടലിന്റെ ഒരു ഭാഗവും ഇതോടൊപ്പം ചേരുന്നുണ്ട്. പഴയകാലത്ത് ചൈനീസ് നാവികര്‍ വിശ്വസിച്ചിരുന്നത് കടലിലെ ഈ പ്രത്യേക ഭാഗത്ത് ഒരു വമ്പന്‍ വ്യാളി ഒളിച്ചിരിപ്പുണ്ടെന്നാണ്. അതിന്റെ വിശപ്പടക്കാനായാണ് കപ്പലുകളെ വലിച്ചെടുക്കുന്നതെന്നും വിശ്വാസമുണ്ട്. അങ്ങനെയാണ് ഡ്രാഗണ്‍സ് ട്രയാംഗിള്‍ എന്ന പേര് ഇതിന് ലഭിക്കുന്നത്.

1800കളില്‍ പ്രദേശത്തെപ്പറ്റി മറ്റൊരു കഥയിറങ്ങി. ഇതുവഴി പോകുന്ന നാവികരുടെ മുന്നില്‍ ഒരു കപ്പല്‍ പ്രത്യക്ഷപ്പെടുന്നത് പതിവായി. അതില്‍ മറ്റാരുമില്ല, തങ്ങളെത്തന്നെ നോക്കി നില്‍ക്കുന്ന ഒരു സ്ത്രീ മാത്രം! ‘ചെകുത്താന്റെ കടലി’ല്‍ തകര്‍ന്ന കപ്പലുകള്‍ പാതിരാത്രികളില്‍ അലഞ്ഞുതിരിയുന്നത് കണ്ടതായും വിവിധ കാലഘട്ടങ്ങളില്‍ പ്രചാരണങ്ങള്‍ വന്നു. 1952ല്‍ ജാപ്പനീസ് സര്‍ക്കാര്‍ ഒരു കപ്പല്‍ ‘ചെകുത്താന്റെ കടലി’ലേക്ക് അയയ്ക്കുന്നത്.

devils-sea1.jpg.image.784.410

‘കയ്യോ മാറു’ എന്ന ആ കപ്പല്‍ പക്ഷേ പിന്നീട് തിരിച്ചെത്തിയില്ല. കപ്പലിനൊപ്പം അതിലുണ്ടായിരുന്ന 31 പേരെയും കാണാതായി. പിന്നീട് പലപ്പോഴായി കപ്പലിന്റെ അവശിഷ്ടങ്ങള്‍ തീരത്തടിയുകയും ചെയ്തു. തുടര്‍ന്നാണ് യാത്രയ്ക്ക് ഏറ്റവും അപകടകരമായ പാതയാണെന്ന് രാജ്യാന്തരതലത്തില്‍ ജപ്പാന്‍ ഡെവിള്‍സ് ട്രയാംഗിളിനെപ്പറ്റി മുന്നറിയിപ്പു നല്‍കുന്നത്.

1952 മുതലുള്ള ആ അപായമുന്നറിയിപ്പ് ഇന്നും തുടരുകയാണ്. അതിശക്തമായ ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങളുടെ സാന്നിധ്യമാണ് ഇവിടെ അപകടങ്ങള്‍ക്കു കാരണമായി പറയപ്പെടുന്നത്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഡ്രാഗണ്‍സ് ട്രയാംഗിളിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അല്ലാതെ അതിന്മേല്‍ അജ്ഞാത ശക്തികളുടെ ഇടപെടലൊന്നുമില്ലെന്നുമാണ് ഭൂരിപക്ഷം ഗവേഷണങ്ങളും വ്യക്തമാക്കുന്നത്. കൃത്യമായ സ്ഥാനം പോലും അടയാളപ്പെടുത്താത്ത ഈ സ്ഥലം ഇന്നും കടല്‍ യാത്രക്കാരുടെ പേടിസ്വപ്‌നമായി തുടരുകയാണ്.

devils-sea.jpg.image.784.410

 

Related posts