മ​നു​ഷ്യ നി​ർ​മ്മി​ത​മാ​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ അ​നി​വാ​ര്യമെന്ന് ഡോ .​പി.​കെ.​ധ​ർ​മ​രാ​ജ​ൻ

വെ​ന്പ​ല്ലൂ​ർ: മ​നു​ഷ്യ നി​ർ​മ്മി​ത​മാ​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ .​പി.​കെ.​ധ​ർ​മ​രാ​ജ​ൻ. പി ​വെ​ന്പ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും, തൃ​ശൂ​ർ, ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പി​ന്‍റെ ധ​ന സ​ഹാ​യ​ത്തോ​ടെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സാ​ന്പ​ത്തി​ക പാ​രി​സ്ഥി​തി​ക വീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​രം​ഭി​ച്ച അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ്ര​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ജൈ​വ വൈ​വി​ദ്ധ്യ​ത്തി​ന് ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ഓ​രോ രാ​ജ്യ​ത്തി​ന്‍റെ​യും സാ​ന്പ​ത്തി​ക അ​ടി​ത്ത​റ​ക്ക് കാ​ര്യ​മാ​യ ആ​ഘാ​ത​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം പ്ര​കൃ​തി​യെ മ​റ​ന്നു​ള്ള വി​ക​സ​ന​വും കൂ​ടി ആ​കു​ന്പോ​ൾ പ്ര​വ​ച​നാ​തീ​ത​മാ​യ അ​വ​സ്ഥ​യാ​ണ് സം​ജാ​ത​മാ​വു​ക​യെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.​

ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ​യും, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും അ​ന​ന്ത​ര ഫ​ല​ങ്ങ​ൾ മു​ൻ കൂ​ട്ടി ക​ണ്ടു കൊ​ണ്ട് ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാം ​സ്വീ​ക​രി​ക്കേ​ണ്ടി ഇ​രി​ക്കു​ന്നു.​കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ളും, സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ളും നാം ​ശ​രി​യാ​യ രീ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​അ​ജിം​സ് പി ​മു​ഹ​മ്മ​ദ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നേ​പ്പാ​ൾ ത്രി​ഭു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ർ ഡോ.​കു​സും, ഷാ​ക്കി​യ,ഇ​ന്തോ​നേ​ഷ്യ​യി​ലെ പ​ദ്ജ​ഡാ​ജ​റാ​ൻ സ​ർ​വ​ക​ലാ​ശാ​ല പ്രൊ​ഫ​സ​ർ ഡോ.​അ​ച്മ​ദ് ഗു​സ്വാ​ൻ സി​സ​മാ​ണ്ടി ,കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം ത​ല​വ​ൻ ഡോ.​ഡി.​ഷൈ​ജ​ൻ ,കെ.​ധ​ന്യ,റീ​ന മു​ഹ​മ്മ​ദ്,സ​ന​ന്ദ് .സി.​സ​ദാ​ന​ന്ദ് ,.അ​ബ്ദു​ൽ നാ​സ​ർ ,ജി​ൻ​ഷാ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts