പ്രി​യ​ങ്ക​യുടെ ആ​ത്മ​ഹ​ത്യ; ന​ട​ൻ ഉ​ണ്ണി രാജൻ പി. ​ദേ​വ് അ​റ​സ്റ്റി​ൽ


തി​രു​വ​ന​ന്ത​പു​രം : രാ​ജ​ൻ പി ​ദേ​വി​ന്‍റെ മ​ക​ൻ ഉ​ണ്ണി രാജൻ പി. ദേ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ പ്രി​യ​ങ്ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

ഗാ​ർ​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​ ജെ. ഉമേഷ്കുമാറിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ൽ വെ​ച്ച് ഉണ്ണിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്രി​യ​ങ്ക ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന് മു​ന്നേ വ​ട്ട​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ണ്ണി രാജൻ പി ​ദേ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഈ ​പ​രാ​തി വ​ട്ട​പ്പാ​റ പോ​ലീ​സ് അ​ങ്ക​മാ​ലി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പ്രി​യ​ങ്ക​യു​ടെ മ​ര​ണ​ശേ​ഷം ബ​ന്ധു​ക്ക​ൾ ഉ​ണ്ണി രാജൻ പി ​ദേ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തെ കു​റി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ന്ന് അ​ങ്ക​മാ​ലി​യി​ൽ വെ​ച്ച് ഉ​ണ്ണി രാജൻ പി ​ദേ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment