ധോ​ണി അ​ടു​ത്ത സീ​സ​ണി​ലും ചെ​ന്നൈ​യെ ന​യി​ക്കു​മെ​ന്ന് സി​ഇ​ഒ

ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ അ​ടു​ത്ത സീ​സ​ണി​ലും എം.​എ​സ്. ധോ​ണി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ ന​യി​ക്കു​മെ​ന്ന് സി​ഇ​ഒ കാ​ശി വി​ശ്വ​നാ​ഥ​ൻ. 2021ലെ ​ഐ​പി​എ​ൽ സീ​സ​ണി​ലും ധോ​ണി ത​ന്നെ ടീ​മി​നെ ന​യി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മൂ​ന്നു ത​വ​ണ കി​രീ​ടം ചൂ​ടി​യി​ട്ടു​ള്ള ചെ​ന്നൈ​യ്ക്ക്, ഒ​റ്റ സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​നം​കൊ​ണ്ട് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചെ​ന്നൈ​യ്ക്ക് മൂ​ന്ന് ഐ​പി​എ​ൽ കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ച നാ​യ​ക​നാ​ണ് ധോ​ണി. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മ​റ്റേ​തെ​ങ്കി​ലും ടീ​മു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഒ​റ്റ സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​നം​കൊ​ണ്ട് എ​ല്ലാം മാ​റ്റി​മ​റി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും കാ​ശി വി​ശ്വ​നാ​ഥ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment