ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഗോ​ഡ്സെ സ്നേ​ഹി​ക​ൾ: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഗോ​ഡ്സെ സ്നേ​ഹി​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാന്ധി. പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​നു പി​ന്നാ​ലെ ര​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ കൂ​ടി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ൻ നാ​ഥു​റാം ഗോ​ഡ്സെ​യെ പ്ര​കീ​ർ​ത്തി​ച്ച് രം​ഗ​ത്തെ​ത്തി​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഒടുവിൽ എനിക്ക് അത് പിടികിട്ടി. ആർഎസ്എസും ബിജെപിയും ദൈവത്തിന്‍റെ സ്നേഹിതരല്ല. അവർ ഗോഡ്സെയുടെ സ്നേഹിതരാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​നു പു​റ​മേ കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ, എം​പി ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എ​ന്നി​വ​രാ​ണ് ഗോ​ഡ്സെ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഇ​വ​രെ ത​ള്ളി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ർ​ട്ടി അ​ച്ച​ട​ക സ​മ​തി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച​യാ​ണ് ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം പ്ര​ജ്ഞ സിം​ഗ് താ​ക്കൂ​ർ ന​ട​ത്തി​യ​ത്. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത് വി​വാ​ദ​മാ​വു​ക​യും ചെ​യ്തു. പ്ര​ജ്ഞ​യെ അ​നു​കൂ​ലി​ച്ചാ​ണ് ഹെ​ഗ്ഡെ രം​ഗ​ത്തു വ​ന്ന​ത്. ഗോ​ഡ്സെ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യ​തി​ൽ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഹെ​ഗ്ഡെ​യു​ടെ ട്വീ​റ്റ്. സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ന​ളി​ൻ കു​മാ​ർ ക​ട്ടീ​ലി​ന്‍റെ​യും ട്വീ​റ്റ്. ഒ​രാ​ളെ കൊ​ന്ന ഗോ​ഡ്സെ​യാ​ണോ 72 പേ​രെ കൊ​ന്ന അ​ജ്മ​ൽ ക​സ​ബാ​ണോ 17,000 പേ​രെ കൊ​ന്ന രാ​ജീ​വ് ഗാ​ന്ധി​യാ​ണോ ക്രൂ​ര​ൻ എ​ന്നാ​യി​രു​ന്നു ക​ട്ടീ​ലി​ന്‍റെ ട്വീ​റ്റ്.

Related posts