ഡി​ജി​റ്റ​ൽ വി​പ്ല​വ​വു​മാ​യി ആ​ധാ​ർ ആ​പ്പ്; അ​ഞ്ച് മാ​സ​ത്തി​നി​ടെ സ്വ​ന്ത​മാ​ക്കി​യ​ത് 3.1 കോ​ടി ഡൗ​ൺ​ലോ​ഡു​ക​ൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഗ​വ​ൺ​മെ​നന്‍റിന്‍റെ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക ആ​ധാ​ർ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന് രാ​ജ്യ​ത്ത് വ​ൻ സ്വീ​കാ​ര്യ​ത.ആ​പ്പ് പു​റ​ത്തി​റ​ക്കി വെ​റും അ​ഞ്ച് മാ​സ​ത്തി​നു​ള്ളി​ൽ 3.1 കോ​ടി​യി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ത്.

സ്മാ​ർ​ട്ട്ഫോ​ൺ വ​ഴി തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സേ​വ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യും ത​ത്സ​മ​യ​വും ല​ഭ്യ​മാ​കു​ന്നു എ​ന്ന​താ​ണ് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ ആ​പ്പി​നെ സ​ഹാ​യി​ച്ച​ത്.പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ ചെ​റി​യ മാ​റ്റ​ങ്ങ​ൾ​ക്കാ​യി ആ​ധാ​ർ സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​ന്നി​രു​ന്ന ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ പ​രി​ഹാ​ര​മാ​യി​ട്ടു​ണ്ട്.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, നാ​ല് ദ​ശ​ല​ക്ഷ​ത്തോ​ളം (40 ല​ക്ഷം) ഉ​പ​യോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ആ​ധാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ഇ​തി​ന​കം ത​ന്നെ ഈ ​ആ​പ്പ് വ​ഴി പു​തു​ക്കി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ, 8.5 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തെ വി​ലാ​സം മാ​റ്റു​ന്ന​തി​നാ​യി ഈ ​ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം വി​ജ​യ​ക​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ൾ നേ​ര​ത്തെ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ട് പോ​കേ​ണ്ട​വ​ർ​ക്ക് തി​ര​ക്കൊ​ഴി​വാ​ക്കാ​നും സാ​ധി​ക്കും.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും ഉ​യ​ർ​ന്ന മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.ഒ​രൊ​റ്റ ടാ​പ്പി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ലോ​ക്ക് ചെ​യ്യാ​നും അ​ൺ​ലോ​ക്ക് ചെ​യ്യാ​നും സാ​ധി​ക്കും.

വ്യ​ക്തി​ത്വം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി തെ​ളി​യി​ക്കു​ന്ന​തി​നാ​യി ആ​പ്പി​ൽ മു​ഖം തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.സു​ര​ക്ഷി​ത​മാ​യി മ​റ്റു​ള്ള​വ​ർ​ക്ക് പ​ങ്കു​വ​യ്ക്കാ​ൻ സാ​ധി​ക്കു​ന്ന ക്യു​ആ​ർ കോ​ഡ് അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ൽ കോ​ൺ​ടാ​ക്റ്റ് കാ​ർ​ഡും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഇ-​ആ​ധാ​ർ പ​ക​ർ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്.

ഹോ​ട്ട​ൽ ചെ​ക്ക്-​ഇ​ന്നു​ക​ൾ, ആ​ശു​പ​ത്രി അ​ഡ്മി​ഷ​നു​ക​ൾ, വി​സി​റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റ​ങ്ങ​ൾ, വി​വി​ധ പൊ​തു​പ​രി​പാ​ടി​ക​ളി​ലെ പ്ര​വേ​ശ​നം എ​ന്നി​വ​യ്ക്ക് ഈ ​മൊ​ബൈ​ൽ ആ​പ്പ് ഇ​പ്പോ​ൾ പ്രാ​യോ​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ക്യു​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ഫ്‌​ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ വ​ഴി ഗി​ഗ് വ​ർ​ക്ക​ർ​മാ​രു​ടെ​യും മ​റ്റ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പെ​ട്ടെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ തൊ​ഴി​ൽ​ദാ​താ​ക്ക​ൾ​ക്കും ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​യ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ, ഡി​ജി​റ്റ​ൽ പൊ​തു​സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്റെ നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​ണ്.

Related posts

Leave a Comment