ഒ​റ്റ​പ്പാ​ലത്ത് ഒ​ന്നാം​ക്ലാ​സ് ഒ​ന്നാം ത​രം; പുതിയ അധ്യയന വർഷത്തിൽ യാഥാർഥ്യമാകും

ശ്രീ​കൃ​ഷ്ണ​പു​രം: ഒ​റ്റ​പ്പാ​ലം അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 84 ലോ​വ​ർ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 122 ഒ​ന്നാം ക്ലാ​സ് ഡി​വി​ഷ​നു​ക​ൾ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളാ​കും. പി.​ഉ​ണ്ണി എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ലു​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 76.25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് എ​ൽ​പി സ്കൂ​ളു​ക​ളി​ലെ എ​ല്ലാ ഒ​ന്നാം​ക്ലാ​സ് റൂ​മി​ലേ​ക്കും പ്രോ​ജ​ക്ട​ർ, സ്ക്രീ​ൻ, ലാ​പ്ടോ​പ് എ​ന്നി​വ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചു.

കെ​ൽ​ട്രോ​ണ്‍ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യു​ടെ ലോ​ഞ്ചിം​ഗ് ജൂ​ണ്‍ ര​ണ്ടാം​വാ​ര​ത്തോ​ടെ ന​ട​പ്പി​ലാ​ക്കും. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ എ​സ്.​എ​സ്.​എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ലെ മു​ഴു​വ​ൻ എ ​പ്ല​സ് വി​ജ​യി​ക​ളെ​യും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളെ​യും അ​നു​മോ​ദി​ച്ചു​ള്ള മ​ഴ​വി​ല്ല് സ​മ്മേ​ള​നം ജൂ​ണ്‍ ഏ​ഴി​ന് വൈ​കു​ന്നേ​രം 2.30ന് ​ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ന​ട​ക്കും.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് ഹാ​ളി​ൽ ചേ​ർ​ന്ന മി​ക​വ് മ​ണ്ഡ​ലം​ത​ല യോ​ഗ​ത്തി​ൽ പി.​ഉ​ണ്ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts