ഒരു സിനിമ പിറന്ന വഴി! അറിഞ്ഞിരിക്കണം ഈ അച്ഛനേയും മകനേയും; 21കാരന്‍ സംവിധായകന്റെ കഥ അറിയാം

karthick naren and his fatherപഠിക്കാനായി മാത്രം മക്കളെ തള്ളിവിടുന്ന രക്ഷിതാക്കള്‍ കാര്‍ത്തിക് നരേന്‍ എന്ന യുവാവിനേക്കുറിച്ചും അയാളുടെ പിതാവിനേക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. പയറ്റിത്തെളിഞ്ഞ സംവിധായകര്‍ക്ക് പോലും കഴിയാത്ത തരത്തിലുള്ള ഒരു ത്രില്ലറാണ് ഇരുപത്തൊന്നുകാരനായ കാര്‍ത്തിക് എഴുതി സംവിധാനം ചെയ്ത് പുറത്തിറക്കി നിരൂപകപ്രശംസ നേടിക്കൊണ്ടിരിക്കുന്നത്. കാര്‍ത്തിക്കിന്റെ മാതാപിതാക്കള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് കാര്‍ത്തിക്കിന്റെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് വഴിതെളിച്ചത്. ഇതേപ്രായത്തിലുള്ള മറ്റ് കുട്ടികള്‍ കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് അത്യാകര്‍ഷകമായ ജോലി ലക്ഷ്യമാക്കി വിദേശത്തേയ്ക്ക് ഉന്നതബിരുദങ്ങള്‍  സമ്പാദിക്കുന്നതിനായി ഇറങ്ങിതിരിച്ചപ്പോള്‍ ഒരു സംവിധായകനാകാനായിരുന്നു കാര്‍ത്തിക്കിന്റെ തീരുമാനം.

പഠനത്തിന് തത്ക്കാലത്തേയ്ക്ക് വിടപറഞ്ഞ് സ്വപ്‌നസാക്ഷാത്കാരത്തിനായി അനുവാദം നല്‍കിയതും ചെറുപ്പക്കാരന്‍ എന്ന നിലയിലും ആദ്യ ഉദ്യമം എന്ന നിലയിലും നിര്‍മ്മാതാവിനെ കണ്ടെത്താന്‍ വിഷമിച്ചപ്പോഴും കാര്‍ത്തിക്കിന് സഹായമായത് അച്ഛനാണ്. അങ്ങനെ നൈറ്റ് എം നൊസ്റ്റാള്‍ജിയ ഫിലിംസ് എന്ന പേരില്‍ പ്രൊഡക്ഷന്‍ കമ്പനിയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. അതിന്റെ സന്തോഷം കാര്‍ത്തിക് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുകയുണ്ടായി. രണ്ട് ഡോക്ടറേറ്റുകള്‍ കരസ്ഥമാക്കിയ തന്റെ അച്ഛനാണ് തനിക്ക് കരുത്ത് പകര്‍ന്നതെന്നും മറ്റുള്ളവരെല്ലാം തന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചപ്പോഴും അച്ഛന്‍ മാത്രമാണ് കൂടെനിന്നതെന്നും അത് തന്നെയാണ് തന്റെ ശക്തികേന്ദ്രമെന്നും കാര്‍ത്തിക് തന്റെ പോസ്റ്റില്‍ പറയുന്നു.

Related posts