ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ  ഭക്ഷണ അവശിഷ്ടം തള്ളൽ;  പ​ള്ളി​ക്കു​ന്നി​ൽ ര​ക്ഷ​യി​ല്ലതെ​രു​വു​നാ​യ്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു

പ​ള്ളി​ക്കു​ന്ന്: പ​ള്ളി​ക്കു​ന്നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന കൗ​ണ്ട​റി​ൽ നി​ന്നു​ള്ള മാ​ലി​ന്യം സ​മീ​പ​ത്തു ത​ന്നെ നി​ക്ഷേ​പി​ക്കു​ന്ന​താ​ണ് തെ​രു​വ്നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ഴി​ക്കു​വാ​ൻ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന തെ​രു​വ്നാ​യ്ക്ക​ളാ​ണ് ആ​ക്ര​മി​ക്കു​ന്ന​ത്.

ജ​യ്ജ​വാ​ൻ റോ​ഡ്, കാ​ന​ത്തൂ​ർ റോ​ഡ്, പ​ള്ളി​ക്കു​ന്ന് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് കാ​ൽ​ന​ട​യാ​ത്ര​യാ​യി സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ന്ന​ലെ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ക​ടി​യേ​റ്റു. മാ​ല​തി മ​ന്ദി​ര​ത്തി​ലെ അം​ബു​ജാ​ക്ഷി​ക്കാ​ണ് തെ​രു​വ്നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Related posts