തുറന്ന വാഹനത്തിൽ കുടിവെള്ള വിതരണം; അതും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ; ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സംഭവം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച്‌ അ​ധി​കൃ​ത​ർ

വൈ​പ്പി​ൻ: കു​ടി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ നി​റ​ച്ച് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ക​ന​ത്ത വെ​യി​ലേ​ൽ​പ്പി​ച്ച് കൊ​ണ്ടു​വ​രു​ന്ന​ത് പ​തി​വാ​യി​ട്ടും ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. വൈ​പ്പി​ൻ മേ​ഖ​ല​യി​ൽ കു​പ്പി​ക​ളി​ൽ കു​ടി​നീ​ർ വി​ത​ര​ണം ചെ​യ്യു​ന്ന പ​ല​രും തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ വെ​യി​ൽ ഏ​ൽ​പ്പി​ച്ചാ​ണ് കു​ടി​വെ​ള്ള​ക്കു​പ്പി​ക​ൾ എ​ത്തി​ക്കു​ന്ന​ത്.

ഒ​രു ലി​റ്റ​ർ കു​പ്പി​ക​ളും ഓ​ഫീ​സു​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന 20 ലി​റ്റ​ർ കു​പ്പി​ക​ളു​മാ​ണ് ഇ​ങ്ങി​നെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ക​ന​ത്ത വെ​യി​ലേ​ൽ​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ നി​ഷ്ക​ർ​ഷി​ക്കു​ന്ന പോ​ലെ​ത​ന്നെ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു പോ​കു​ന്ന രീ​തി​ക​ളും കു​റ്റ​മ​റ്റ​താ​യി​രി​ക്ക​ണ​മെ​ന്ന് ച​ട്ട​മു​ണ്ട്.

ക​ന​ത്ത വെ​യി​ലേ​ൽ​പ്പി​ച്ച് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ കൊ​ണ്ട് പോ​കു​ന്ന കു​ടി​നീ​ർ ആ​ദ്യം ചൂ​ടാ​കു​ക​യും പി​ന്നീ​ട് ത​ണു​ക്ക​ക​യും ചെ​യ്യു​ന്പോ​ൾ ഗു​ണ​നി​ല​വാ​ര​ത്തി​ൽ മാ​റ്റം​വ​രും. ഇ​ത് കു​ടി​ക്കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടാ​കും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ വെ​യി​ലേ​ൽ​പ്പി​ച്ച് കു​ടി​നീ​ർ കൊ​ണ്ടു പോ​കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ആ​രോ​ഗ്യ വ​കു​പ്പി​നു നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ വൈ​പ്പി​നി​ൽ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ ു.

Related posts