തു​ണി​ക്ക​ട​യി​ൽ അ​തി​ഥി​യാ​യി ഉ​ടു​മ്പ്! ക​ട​യി​ലെ ഡ​മ്മി​ക​ളി​ലേ​ക്ക് മാ​റി മാ​റി നോ​ക്കി; ഒടുവില്‍…

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ലെ​ങ്ങും ഇ​പ്പോ​ള്‍ സം​സാ​ര വി​ഷ​യം ഒ​രു ഉ​ടു​മ്പാ​ണ്. ആ​റ​ടി നീ​ള​മു​ള്ള ഒ​രു​ഗ്ര​ന്‍ ഉ​ടു​മ്പ്. തു​ണി​ക്ക​ട​യി​ല്‍ അ​തി​ഥി​യാ​യെ​ത്തി​യ ഉ​ടു​മ്പി​നെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

കാ​ക്ക​നാ​ട് സു​ര​ഭി ന​ഗ​റി​ലു​ള്ള വ​യ​ല​റ്റ് ഫാ​ഷ​ന്‍​സ് എ​ന്ന ടെ​ക്സ്റ്റ​യി​ല്‍​സ് ഷോ​പ്പി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന ഉ​ടു​മ്പി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കുന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് ക​ട​യു​ട​മ​യാ​യ എ​ന്‍.​ആ​ര്‍. ഷാ​ജി പ​റ​ഞ്ഞു.

റോ​ഡ് ക്രോ​സ് ചെ​യ്ത് ക​ട​യു​ടെ മു​ന്‍​പി​ലെ​ത്തി​യ ഉ​ടു​മ്പ് കു​റെനേ​രം ക​ട​യി​ലെ ഡ​മ്മി​ക​ളി​ലേ​ക്ക് മാ​റി മാ​റി നോ​ക്കി. പി​ന്നീ​ട് ക​ട​യി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഗ്ലാ​സ് ഡോ​റി​ല്‍ ത​ട്ടി നി​ന്നു. ഗ്ലാ​സി​ല്‍ പ​റ്റി​പ്പി​ടി​ച്ച് ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ളു​ക​ള്‍ കൗ​തു​ക​ത്തോ​ടെ ചു​റ്റും കൂ​ടി​യ​തോ​ടെ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്ക് ഇ​ഴ​ഞ്ഞ് മ​റ​യു​ക​യാ​യി​രു​ന്നു.

Related posts