സൗമ്യമായ പ്രവർത്തിയിലൂടെ യാത്രക്കാരുടെ  പ്രിയങ്കരനായ സുരേന്ദ്രന് യാത്രയയപ്പ് ഒരുക്കി  സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ;  മൂവാറ്റുപഴയിൽ നിന്നും ​എ​റ​ണാ​കു​ളം വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻഡിലേ​ക്കുള്ള  സ്ഥിരം യാത്രക്കാരാണ് യാത്രയയപ്പ്ഒരുക്കിയത്

മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നു യാ​ത്ര​ക്കാ​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ശ്ര​ദ്ധേ​യ​മാ​യി. മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന ഡ്രൈ​വ​ർ ടി.​എ. സു​രേ​ന്ദ്ര​നാ​ണ് യാ​ത്ര​ക്കാ​ർ ചേ​ർ​ന്നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. 2000ത്തി​ൽ സ​ർ​വീ​സി​ലെ​ത്തി​യ സു​രേ​ന്ദ്ര​ൻ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ൽ​നി​ന്നു രാ​വി​ലെ 6.40ന് ​എ​റ​ണാ​കു​ളം വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻഡിലേ​ക്കു പു​റ​പ്പെ​ടു​ന്ന ബ​സാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്.

സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ത്ര​മാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ൽ സു​രേ​ന്ദ്ര​ന്‍റെ സൗ​മ്യ​വും വി​നീ​ത​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന​തി​നു യാ​ത്ര​ക്കാ​രെ പ്രേ​രി​പ്പി​ച്ച​ത്.

യാ​ത്ര​ക്കാ​ർ​ക്കാ​യി വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് ത​യാ​റാ​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ സു​രേ​ഷാ​ണ് യാ​ത്ര​യ​യ​പ്പി​നു നേ​തൃ​ത്വം ന​ൽ​കി​ത്. കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്, കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡ്, നേ​വ​ൽ ബേ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​ർ.

Related posts