കോ​വ​ള​ത്ത് ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത ഡ്രോ​ണി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല;പോ​ലീ​സും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് അ​ജ്ഞാ​ത ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം പോ​ലീ​സും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള ഡ്രോ​ണ്‍ എ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ലാ​ണ് പോ​ലീ​സ് സം​ഘം.

പ്ര​ദേ​ശ​ത്ത് കണ്ടത് റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഡ്രോ​ണ്‍ ആ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണ്‍ കോ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്ത് നി​ന്നും ഡ്രോ​ണ്‍ എ​ത്താ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​യ​ർ​ഫോ​ഴ്സ്, വി​എ​സ് എ​സ് സി , ​വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​സി​ടി​വി​യി​ലൊ റ​ഡാ​റി​ലൊ ഡ്രോ​ണി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​യാ​ത്ത​താ​ണ് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള ഡ്രോ​ണ​ല്ലെ​ന്ന് പോ​ലീ​സ് നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ കാ​ര​ണം. പ്രാ​ദേ​ശി​ക​മാ​യി ആ​രെ​ങ്കി​ലും ഓ​പ്പ​റേ​റ്റ് ചെ​യ്ത ഡ്രോ​ണ്‍ ആ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്.

പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്ക് ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​യി​ലൂ​ടെ എ​ന്തി​ന് ഡ്രോ​ണ്‍ പ​റ​ത്തി​ച്ചു​വെ​ന്ന​തി​ലാ​ണ് ദു​രൂ​ഹ​ത തു​ട​രു​ന്ന​ത്. വി​എ​സ്എ​സ് സി​യു​ടെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഡ്രോ​ണ്‍ പ​ക​ർ​ത്താ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വി​എ​സ് എ​സ് സി ​കോം​ന്പൗ​ണ്ടി​ന​ക​ത്ത് ഡ്രോ​ണ്‍ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​എ​സ് എ​സ് സി ​വൃ​ത്ത​ങ്ങ​ൾ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ന​ഗ​ര​ത്തി​ലെ ഹെ​ലി​ക്യാം ഉ​പ​യോ​ഗി​ക്കു​ന്ന വീ​ഡി​യോ ഗ്രാ​ഫ​ർ​മാ​രോ​ട് ഡ്രോ​ണ്‍ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നു​വൊ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഡ്രോ​ണ്‍ പ​റ​പ്പി​ക്കാ​ൻ ആ​കി​ല്ല. സി​നി​മാ ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി​ട്ടും ഡ്രോ​ണ്‍ പ്ര​വ​ർ​ത്തി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

​ണി​നെ വാ​ഹ​ന​ത്തി​ലൂ​ടെ നി​യ​ന്ത്രി​ച്ചി​രു​ന്നു​വെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ് ചെ​ന്നെ​ത്തി നി​ൽ​ക്കു​ന്ന​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് കോ​വ​ള​ത്ത് ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ വി​വ​രം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Related posts