തൃശൂർ: മദ്യപരായ യുവനേതാക്കൾ മറ്റു തിന്മകളിലേക്കു പ്രവേശിക്കുമെന്നും കേരളത്തെ നാശത്തിലേക്കു നയിക്കുമെന്നും മുൻമന്ത്രിയും ഗാന്ധിദർശൻ സമിതി സംസ്ഥാന ചെയർമാനുമായ വി.സി. കബീർ.
ലഹരിമുക്തകേരളത്തിനുവേണ്ടി ഇക്കൊല്ലം 108 മണിക്കൂർ ഉപവസിച്ച മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫിനു നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യവിമോചന മഹാസഖ്യം സംസ്ഥാന ട്രഷറർ അബ്ദുൽ റഷീദ്, കെസിബിസി ലഹരിവിരുദ്ധസമിതി തൃശൂർ അതിരൂപത ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, മഹിളാ കോണ്ഗ്രസ് നേതാവ് ലീലാമ്മ തോമസ്, മാധ്യമപ്രവർത്തകൻ എൻ. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി ബി. ഗീത, എൻ.പി. രാമകൃഷ്ണൻ, ചേന്പൂരി രാധാകൃഷ്ണൻ, കെ.പി. കമറുദ്ദീൻ, ദിനു മൊട്ടമ്മൽ, ബേബി കണ്ണംപടത്തി, പോൾ ചെവിടൻ എന്നിവർ പ്രസംഗിച്ചു.
