മ​ക​ൾ ആ​സ്വ​ദി​ച്ച് കു​ളി​യൊ​ക്കെ പാ​സാ​ക്കി ഇ​റ​ങ്ങി, പ​ക്ഷേ ടാ​പ്പ് അ​ട​യ്ക്കാ​ൻ മ​റ​ന്നു: പി​റ്റേ​ന്ന് രാ​വി​ലെ അ​ച്ഛ​ന്‍ ഉ​ണ​ർ​ന്ന​പ്പോ​ൾ ക​ണ്ട​ത് മു​റ്റം നി​റ​യെ ഐ​സ്; അ​വ​സാ​നം വാ​ങ്ങേ​ണ്ടി വ​ന്ന​ത് കൊ​ട്ട​ക്ക​ണ​ക്കി​ന് ഉ​പ്പ്

ന​മ്മ​ൾ വ​രു​ത്തു​ന്ന ചെ​റി​യ കൈ​പ്പി​ഴ​ക​ൾ ചി​ല​പ്പോ​ൾ വ​ലി​യ അ​ബ​ദ്ധ​ങ്ങ​ളി​ലേ​ക്ക് ചെ​ന്നെ​ത്താ​റു​ണ്ട്. അ​ത്ത​ര​മൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​ത്. ചൈ​ന​യി​ലെ ഗാ​ൻ​സു പ്ര​വി​ശ്യ​യി​ലു​ള്ള ലാ​ൻ​ഷൗ​വി​ലാ​ണ് സം​ഭ​വം.

വാം​ഗ് എ​ന്ന് പേ​രു​ള്ള യു​വ​തി രാ​ത്രി കു​ളി​ക​ഴി​ഞ്ഞ് ത​ന്‍റെ വീ​ട്ടി​ലെ സോ​ളാ​ർ വാ​ട്ട​ർ ഹീ​റ്റ​റി​ന്‍റെ ടാ​പ്പ് അ​ട​യ്ക്കാ​ൻ മ​റ​ന്നു​പോ​യി. അ​തോ​ടെ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കാ​ൻ തു​ട​ങ്ങി. ഏ​ക​ദേ​ശം ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ള​മാ​ണ് ടെ​റ​സി​ലെ ടാ​ങ്കി​ൽ നി​ന്നും വെ​ള്ളം തു​ട​ർ​ച്ച​യാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​ത്.

അ​ന്നേ ദി​വ​സം ലാ​ൻ​ഷൗ​വി​ൽ താ​പ​നി​ല മൈ​ന​സ് 8 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​ഴ്ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് ഒ​ഴു​കി​യ വെ​ള്ളം ക​ഠി​ന​മാ​യ ത​ണു​പ്പി​ൽ പെ​ട്ടെ​ന്നു​ത​ന്നെ ഉ​റ​യു​ക​യും ഐ​സ് ആ​യി മാ​റു​ക​യും ചെ​യ്തു.

എ​ക്സ​സൈ​സ് ചെ​യ്യാ​നാ​യി രാ​വി​ലെ യു​വ​തി​യു​ടെ പി​താ​വ് എ​ഴു​ന്നേ​റ്റ​പ്പോ​ൾ മു​റ്റ​വും റോ​ഡും നി​റ​യെ ഐ​സ് മൂ​ടി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ടു. ആ​രോ പൈ​പ്പ് തു​റ​ന്ന് വി​ട്ട​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട പി​താ​വ് ആ​രാ​ണ് ഇ​ത് ചെ​യ്ത​ത് എ​ന്ന് അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ത​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് വെ​ള്ളം പോ​യ​തെ​ന്ന മ​ന​സി​ലാ​ക്കി​യ​ത്.

ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം മ​റ്റു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ​ക്കൂ​ടി വി​ളി​ച്ച് ഉ​ണ​ർ​ത്തി. ഐ​സ് വേ​ഗ​ത്തി​ൽ ഉ​രു​ക്കി​ക്ക​ള​യാ​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​ടു​ത്തു​ള്ള ക​ട​ക​ളി​ലെ ഉ​പ്പ് മു​ഴു​വ​ൻ വാ​ങ്ങി റോ​ഡി​ൽ വി​ത​റി. വാ​ഗും പി​താ​വും അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഐ​സ് നീ​ക്കം ചെ​യ്യാ​നും തു​ട​ങ്ങി. ഭാ​ഗ്യ​വ​ശാ​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

Related posts

Leave a Comment