ഡ്യൂ​റ​ൻ​ഡ് ക​പ്പ്;കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ൽ

കോ​ൽ​ക്ക​ത്ത: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യോ​ട് 2-2 സ​മ​നി​ല വ​ഴ​ങ്ങി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ൽ. ജ​യി​ച്ചാ​ൽ ക്വാ​ർ​ട്ട​ർ ബെ​ർ​ത്ത് സ​ജീ​വ​മാ​ക്കി നി​ല​നി​ർ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രേ ഇ​റ​ങ്ങി​യ​ത്.

നൈ​ജീ​രി​യ​ൻ സ്ട്രൈ​ക്ക​ർ ജെ​സ്റ്റി​ൻ എ​മ്മാ​നു​വ​ലി​ന്‍റെ ഗോ​ളി​ൽ 14-ാം മി​നി​റ്റി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഡ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, 38-ാം മി​നി​റ്റി​ൽ എ​ഡ്മ​ണ്ട് ലാ​ൽ​റി​ൻ​ഡി​ക​യി​ലൂ​ടെ ബം​ഗ​ളൂ​രു 1-1ന് ​ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ച്ചു.

ആ​ക്ര​മി​ച്ച് ക​യ​റി​യ ബം​ഗ​ളൂ​രു ചു​ണ​ക്കു​ട്ടി​ക​ൾ 51-ാം മി​നി​റ്റി​ൽ ലീ​ഡ് സ്വ​ന്ത​മാ​ക്കി. ആ​ശി​ഷ് ഛായു​ടെ വ​ക​യാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ര​ണ്ടാം ഗോ​ൾ. പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ മു​ഹ​മ്മ​ദ് എ​യ്മ​ന്‍റെ (84’) വ​ക​യാ​യി​രു​ന്നു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ​മ​നി​ല ഗോ​ൾ.

എ​ന്നാ​ൽ, 85-ാം മി​നി​റ്റി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡി​ലൂ​ടെ റൂ​യി​വ ഹോ​ർ​മി​പാം മൈ​താ​നം വി​ട്ട​തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് 10 പേ​രു​മാ​യാ​ണ് മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ബ്ലാ​സ്റ്റേ​ഴ്സും ബം​ഗ​ളൂ​രു​വും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ ഗോ​കു​ലം കേ​ര​ള എ​ഫ്സി ഗ്രൂ​പ്പ് സി ​ചാ​ന്പ്യന്മാ​രാ​യി ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി.

ക​ളി​ച്ച ര​ണ്ട് മ​ത്സ​ര​ത്തി​ലും ജ​യി​ച്ച ഗോ​കു​ലം കേ​ര​ള​യ്ക്ക് ആ​റ് പോ​യി​ന്‍റാ​ണ്. ര​ണ്ട് സ​മ​നി​ല​യോ​ടെ ര​ണ്ട് പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു​വാ​ണ് നി​ല​വി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സി​നെ​യും ബം​ഗ​ളൂ​രു ഗോ​കു​ലം കേ​ര​ള​യെ​യും നേ​രി​ടും.

എ​യ​ർ ഫോ​ഴ്സി​നെ​തി​രേ ജ​യി​ക്കു​ക​യും, ഗോ​കു​ലം ബം​ഗ​ളൂ​രു​വി​നെ സ​മ​നി​ല​യി​ൽ നി​ർ​ത്തു​ക​യോ തോ​ൽ​പ്പി​ക്കു​ക​യോ ചെ​യ്താ​ൽ മാ​ത്ര​മേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ക്വാ​ർ​ട്ട​ർ പ്ര​വേ​ശം ഇ​നി സാ​ധ്യ​മാ​കു​ക​യു​ള്ളൂ.

അ​തേ​സ​മ​യം, ഗ്രൂ​പ്പ് ഇ​യി​ൽ മൂ​ന്ന് ജ​യ​ത്തോ​ടെ ചാ​ന്പ്യന്മാ​രാ​യി ചെ​ന്നൈ​യി​ൻ ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി.

Related posts

Leave a Comment