രണ്‍വീര്‍ സിംഗ് നായകനായ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘ദുരന്ധര്‍’ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയിരിക്കുകയാണ്.
സിനിമ തിയേറ്ററുകളില്‍ 50 ദിവസങ്ങള്‍ ഓടിയപ്പോഴും ആരുടെയും കണ്ണില്‍പ്പെടാതിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പടത്തിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പേര് രാഹുല്‍ ഗാന്ധി എന്നാണ് എഴുതിക്കാണിക്കുന്നത്. ഇത് കണ്ടു ഞെട്ടിയ രാഹുൽ ഫാൻസ് ഇതിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങി.
‘രാഹുല്‍ ഗാന്ധിയാണ് ഏറ്റവും വലിയ ദേശീയവാദിയെന്ന് നേരത്തെ തന്നെ എനിക്ക് അറിയാമായിരുന്നു…നിശബ്ദമായിരിക്കുക, തന്‍റെ പ്രവര്‍ത്തനമികവിലൂടെ സംസാരിക്കുക എന്നതാണ് അദ്ദേഹം വിശ്വസിക്കുന്ന തത്വം’, ആവേശം മൂത്ത് ഒരു യൂസര്‍ എക്സിൽ എഴുതി.
ഇതിനുപിന്നാലെ സമാനശൈലിയിലുള്ള നിരവധി പോസ്റ്റുകളെത്തി. എന്നാൽ ഇതിന്‍റെ സത്യമെന്താണെന്ന് ഇവരാരും അന്വേഷിച്ചില്ല.
രാഹുല്‍ ഗാന്ധിയാണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യസര്‍ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി പോലും തര്‍ക്കിക്കില്ല.
പക്ഷേ, അത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അല്ലെന്നു മാത്രം.
ടൈറ്റിലിൽ കാണിക്കുന്ന രാഹുൽ ഗാന്ധി ബോളിവുഡിലെ ഒരു പ്രമുഖനാണ്. റസ്തം, ദി ഫാമിലി മാന്‍, ലക്കി ഭാസ്‌ക്കര്‍ തുടങ്ങി നിരവധി പ്രോജക്റ്റുകളില്‍ സഹകരിച്ചിട്ടുള്ള വ്യക്തിയാണ് ഈ രാഹുല്‍ ഗാന്ധി.
പേരില്‍ മാത്രമാണ് ലോക്സഭാ പ്രതിപക്ഷ നേതാവുമായി ഇദ്ദേഹത്തിന് സാമ്യമുള്ളതെന്നും എന്‍ഡിടിവി സ്ഥിരീകരിച്ചിട്ടുണ്ട്.
‘ദുരന്ധര്‍’ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാഹുല്‍ ഗാന്ധിയാണോ?
