മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരാളെ ബോണറ്റില്‍ കിടത്തി അപകടകരമാം വിധം ഓടിച്ചുപോകുന്ന കാറിന്‍റെവീഡിയോ ആണിത്.
ഒരു കിലോമീറ്ററോളം ഇത്തരത്തിൽ ഓടിച്ചതിനുശേഷം ബോണറ്റിൽ കിടക്കുന്നയാൾ റോഡിലേക്ക് തെറിച്ചു വീഴുന്നതും കാണാം. ഇരയായ വ്യക്തി കല്യാണ്‍ കിഷോര്‍ കാന്ത് ശര്‍മ എന്ന റിട്ടയേര്‍ഡ് സൈനികനാണ്. തന്‍റെ സഹോദരിയുടെ ഭര്‍ത്താവുമൊത്ത് കാറില്‍ വരികയായിരുന്നു കല്യാണ്‍ കിഷോര്‍.
വഴിമദ്ധ്യേ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി ഉരസിയതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. കാറില്‍ നിന്ന് പുറത്തിറങ്ങിയ ചെറുപ്പക്കാര്‍ ഇവര്‍ക്കുനേരേ അസഭ്യം ചൊരിഞ്ഞു. തര്‍ക്കങ്ങള്‍ പിന്നീട് കയ്യാങ്കളിയിലേക്കും നീണ്ടു.
ഇതിനിടയില്‍ സൈനികന്‍റെ കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു അവര്‍. എന്നാല്‍, ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ സൈനികനെ മര്‍ദിച്ച ചെറുപ്പക്കാര്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഇതൊടെയാണ് ആ കാറിന്‍റെ ബോണറ്റിലേക്ക് കല്യാണ്‍ കിഷോര്‍ ചാടിക്കയറിയത്. ഇവര്‍ കുറേ ദൂരം ഓടിച്ചുപോകുന്നതും പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടമുണ്ടാകുന്നതുമെല്ലാം 16 സെക്കന്‍ഡ് നീളമുള്ള വീഡിയോയില്‍ വ്യക്തമായി കാണാം.
കാര്‍ ഓടിച്ചിരുന്ന ചെറുപ്പക്കാരിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാമനുവേണ്ടി പോലീസ് തെരച്ചിൽ തുടർന്നുവരികയാണ്.
നെറ്റിസണ്‍സിനെ ഞെട്ടിച്ച് ഗ്വാളിയാറിൽ നിന്നുള്ള ‘റോഡ് റേജ്’ വീഡിയോ
