വിവിധ വർണത്തിൽ  കൊ​തി​യൂ​റും ഈ​സ്റ്റ​ർ എ​ഗ്ഗ് വിപണിയിൽ; എ​ഗ്ഗി​ന്‍റെ പു​റം​തോ​ടും ഫി​ല്ലിം​ഗ്സു​മെ​ല്ലാം ഭ​ക്ഷ്യ​യോഗ്യമായ ഈസ്റ്റർ എഗ്ഗിനെക്കുറിച്ചറിയാം

സെ​ബി മാ​ളി​യേ​ക്ക​ൽ
തൃ​ശൂ​ർ: ഉ​യി​ർ​പ്പു​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഈ​സ്റ്റ​ർ എ​ഗ്ഗ് വി​പ​ണി​യി​ലി​റ​ങ്ങി. മെ​സ​പ്പൊ​ട്ടോ​മി​യ​യി​ലാ​ണ് ആ​ദ്യം ഈ​സ്റ്റ​ർ മു​ട്ട​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. കോ​ഴി​മു​ട്ട​ക​ളി​ൽ ചു​വ​ന്ന പെ​യി​ന്‍റ​ടി​ച്ചാ​യി​രു​ന്നു തു​ട​ക്കം. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ന​മ്മു​ടെ നാ​ട്ടി​ലും പു​റം​തോ​ടി​ൽ അ​ല​ങ്ക​രി​ച്ച് “ഹാ​പ്പി ഈ​സ്റ്റ​ർ’ എ​ന്നെ​ഴു​തി​യ മു​ട്ട​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്.

കാ​ലം മാ​റി​യ​തോ​ടെ ചോ​ക്ലേ​റ്റ് ഈ​സ്റ്റ​ർ എ​ഗ്ഗു​ക​ൾ പു​റ​ത്തി​റ​ങ്ങി. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ക​റു​കു​റ്റി ആ​സ്ഥാ​ന​മാ​യു​ള്ള ന​വ്യ ബേ​ക്കേ​ഴ്സ് ഈ​സ്റ്റ​ർ എ​ഗ്ഗു​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു. “ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഈ​സ്റ്റ​ർ എ​ഗ്ഗു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ എ​ക്സി​ബി​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ ല​ഭി​ച്ച അ​റി​വു​ക​ളും അ​വി​ടു​ത്തെ സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ച്ച് ഇം​പോ​ർ​ട്ട​ഡ് മെ​ഷീ​നു​പ​യോ​ഗി​ച്ചാ​ണ് ഇ​വ ഉ​ണ്ടാ​ക്കു​ന്ന​ത്.

ശു​ദ്ധ​മാ​യ ബെ​ൽ​ജി​യം ചോ​ക്ലേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം’- ന​വ്യ ബേ​ക്കേ​ഴ്സി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ബി​ജു ജോ​സ​ഫ് പ​റ​ഞ്ഞു.
എ​ഗ്ഗി​ന്‍റെ പു​റം​തോ​ടും ഫി​ല്ലിം​ഗ്സു​മെ​ല്ലാം ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ക​ട​യി​ൽ​നി​ന്നു വാ​ങ്ങി​യാ​ൽ അ​ര​മ​ണി​ക്കൂ​റി​ന​കം ഫ്രി​ഡ്ജി​ൽ വ​യ്ക്ക​ണം. ഒ​രു ബാ​സ്ക​റ്റി​ൽ കോ​ഴി​മു​ട്ട​യു​ടെ വ​ലു​പ്പ​ത്തി​ലു​ള്ള ആ​റ് എ​ഗ്ഗു​ക​ളാ​ണ് ഉ​ണ്ടാ​കു​ക.

Related posts