അ​ധി​നി​വേ​ശം അ​നു​വ​ദി​ക്ക​രു​ത്

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​വൃ​ത്തി​ക​ളും ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ് അ​റി​യേ​ണ്ടി​വ​രി​ക​യും അ​തു സ്ഥി​രീ​ക​രി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മ​ല്ല. ഡോ​ണ​ൾ​ഡ് ട്രം​പ് ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ, 140 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്കു ഗു​ണ​ക​ര​മാ​ണെ​ന്ന വി​ശേ​ഷ​ണം​കൊ​ണ്ട​ല്ല സ്ഥി​രീ​ക​രി​ക്കേ​ണ്ട​ത്.

വ​ർ​ധി​പ്പി​ച്ച തീ​രു​വ​യു​ടെ ഒ​രു ഭാ​ഗം മാ​ത്രം കു​റ​ച്ചി​രി​ക്കു​ന്ന ക​രാ​ർ ന​മ്മു​ടെ കാ​ർ​ഷി​ക-​ക്ഷീ​ര​മേ​ഖ​ല​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​റി​യി​ല്ല. റ​ഷ്യ​ൻ എ​ണ്ണ ഇ​നി ഇ​ന്ത്യ വാ​ങ്ങി​ല്ലെ​ന്ന​തും ട്രം​പ് പ​റ​ഞ്ഞു​ള്ള അ​റി​വേ​യു​ള്ളൂ. വി​ശ​ദാം​ശ​ങ്ങ​ള​റി​യാ​ൻ ഇ​ന്ത്യ​ക്കാ​ർ ട്രം​പി​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ൽ കു​റി​പ്പു കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തൊ​ക്കെ ഇ​ന്ത്യ​യെ​ന്ന പ​ര​മാ​ധി​കാ​ര രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം പ​രി​ചി​ത​മ​ല്ലാ​ത്ത വി​ധേ​യ​ത്വ​മാ​ണ്. പു​ത്ത​ൻ അ​ധി​നി​വേ​ശ​ങ്ങ​ൾ കു​തി​ര​പ്പു​റ​ത്ത് തോ​ക്കേ​ന്തി​യാ​കി​ല്ല വ​ന്നു​ക​യ​റു​ന്ന​ത്; അ​നു​വ​ദി​ക്ക​രു​ത്.

ഇ​ന്ത്യ ഇ​നി റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ല്ലെ​ന്നും അ​മേ​രി​ക്ക​യി​ൽ​നി​ന്നും വെ​ന​സ്വേ​ല​യി​ൽ​നി​ന്നും വാ​ങ്ങു​മെ​ന്നും മോ​ദി സ​മ്മ​തി​ച്ചെ​ന്നു​ള്ള​താ​ണ് ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യി ട്രം​പ് പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന അ​ധി​ക​തീ​രു​വ 25 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​മ​ത്രേ. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​യ​തി​ന്‍റെ ശി​ക്ഷ​യാ​യി ചു​മ​ത്തി​യ 25 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ​യും പി​ന്‍​വ​ലി​ച്ചേ​ക്കും. ഇ​തി​നു പ​ക​ര​മാ​യി അ​മേ​രി​ക്ക​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​കു​തി​ക​ളും മ​റ്റു ത​ട​സ​ങ്ങ​ളും “പൂ​ജ്യം’ ആ​ക്കി കു​റ​യ്ക്കാ​ന്‍ ഇ​ന്ത്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​തി​ൽ വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യം, 50ൽ​നി​ന്നു (25+25) 18 ശ​ത​മാ​ന​മാ​യി തീ​രു​വ കു​റ​ച്ച​ത് ആ​ഘോ​ഷി​ക്കു​ന്പോ​ൾ, പ​ക​രം തീ​രു​വ​യും പി​ഴ​ത്തീ​രു​വ​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ന്പ് ഇ​തു വെ​റും 2.5 ശ​ത​മാ​നം ആ​യി​രു​ന്നെ​ന്നു മ​റ​ക്ക​രു​ത്. അ​താ​യ​ത് ത​ർ​ക്ക​ത്തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ എ​ഴി​ര​ട്ടി​യി​ല​ധി​കം. ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​ൽ അ​മേ​രി​ക്ക വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. ക​രാ​റു​ക​ളു​ടെ പി​താ​വെ​ന്നും 140 കോ​ടി ജ​ന​ങ്ങ​ൾ​ക്കു ഗു​ണ​ക​ര​മെ​ന്നു​മൊ​ക്കെ​യു​ള്ള സ​ർ​ക്കാ​ർ വി​ശേ​ഷ​ണ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ൽ ഈ ​ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ എ​ന്താ​ണ് ത​ട​സം?

ഇ​തു ക​യ​റ്റി​റ​ക്കു​മ​തി​ക്കാ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ വി​ഷ​പ്പു​ക ഡ​ൽ​ഹി​യെ മൂ​ടി​യെ​ങ്കി​ൽ, ഇ​ന്ത്യ-​യു​എ​സ് ക​രാ​റി​ലെ പു​ക​മ​റ രാ​ജ്യ​ത്തെ​യാ​കെ മൂ​ടു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ കൃ​ഷി സെ​ക്ര​ട്ട​റി ബ്രൂ​ക്ക് റോ​ളി​ൻ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​തി​ജീ​വ​ന​പ്പോ​രാ​ട്ട​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ അ​സ്വ​സ്ഥ​രാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക​വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റോ​ളി​ൻ​സ് പ​റ​ഞ്ഞ​ത്.

ഇ​തു ശ​രി​യാ​ണെ​ങ്കി​ൽ ആ​പ്പി​ൾ, വാ​ൽ​ന​ട്ട്, ബ​ദാം, ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തും. ഇ​പ്പോ​ൾ​ത​ന്നെ ഈ ​മേ​ഖ​ല​യി​ലെ കൃ​ഷി​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​ബ്സി​ഡി​യു​ടെ പി​ൻ​ബ​ല​മു​ള്ള അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​രോ​ടു മ​ത്സ​രി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്കു ക​ഴി​യി​ല്ല. ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. പൊ​തു​വാ​യ ചി​ല ധാ​ര​ണ​ക​ൾ ന​ൽ​കു​ന്ന​തി​ന​പ്പു​റം പാ​ർ​ല​മെ​ന്‍റി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ഓ​രോ മേ​ഖ​ല​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും വേ​ണം.

ക​രാ​ർ ബാ​ധി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ൾ​ക്കു​മൊ​ന്നും സ​മ​സ്ത​മേ​ഖ​ല​യി​ലെ​യും ലാ​ഭ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​കി​ല്ല. അ​തു​കൊ​ണ്ട്, ഈ ​പു​ക​മ​റ മാ​റ്റാ​ൻ വൈ​കു​വോ​ളം ശ്വാ​സം​മു​ട്ട​ൽ വ​ർ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ണം. ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​രാ​റി​ൽ ഈ ​ഒ​ളി​ച്ചു​ക​ളി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​രാ​ർ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നെ പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​ഴ​ന്പി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞ​ത്. പ​ക​രം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത് അ​മേ​രി​ക്ക​യാ​ണെ​ന്നും അ​തു പി​ൻ​വ​ലി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വും അ​വ​രാ​ണു ന​ട​ത്തേ​ണ്ട​തെ​ന്നു​മാ​ണ് ഗോ​യ​ലി​ന്‍റെ ന്യാ​യീ​ക​ര​ണം.

പ​ക്ഷേ, വ​ർ​ധി​പ്പി​ച്ച അ​ധി​ക​ത്തീ​രു​വ​യി​ൽ​നി​ന്നു അ​ല്പം മാ​ത്രം കു​റ​വ് വ​രു​ത്തി മു​ന്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ തീ​രു​വ അ​മേ​രി​ക്ക സ്ഥാ​പി​ച്ചെ​ന്നും ന​മ്മു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യും വി​ദേ​ശ​വി​പ​ണി​ക്കു തു​റ​ക്ക​പ്പെ​ട്ടെ​ന്നും ട്രം​പി​ന്‍റെ ഏ​ക​പ​ക്ഷീ​യ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​യെ ഒ​രു വി​ധേ​യ​രാ​ജ്യ​ത്തി​ന്‍റെ പ​രി​വേ​ഷ​ത്തി​ലാ​ക്കി​യെ​ന്നു​ള്ള​ത് അ​ദ്ദേ​ഹം മ​റ​ന്ന​ത​ല്ല, മ​റ​ച്ച​താ​ണ്.

ഇ​ന്ത്യ-​പാ​ക് യു​ദ്ധ​മു​ൾ​പ്പെ​ടെ താ​നാ​ണ് നി​യ​ന്ത്രി​ച്ച​ത് എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ക​രാ​റി​ലും ആ​വ​ർ​ത്തി​ച്ച അ​മേ​രി​ക്ക​ൻ ഏ​ക​പ​ക്ഷീ​യ​ത​യും ഇ​ന്ത്യ​യു​ടെ മ​റു​പ​ടി​യി​ല്ലാ​യ്മ​യും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​രി​ചി​ത​മാ​ണ്.

റ​ഷ്യ​ൻ എ​ണ്ണ ഇ​നി ഇ​റ​ക്കു​മ​തി ചെ​യ്യി​ല്ലേ, 2.5 ശ​ത​മാ​ന​ത്തി​നു പ​ക​രം 18 ശ​ത​മാ​നം തീ​രു​വ അം​ഗീ​ക​രി​ച്ചോ, അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി തീ​രു​വ പൂ​ജ്യം ശ​ത​മാ​ന​മാ​ണോ, ഇ​ന്ത്യ​ൻ കാ​ർ​ഷി​ക​വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​മ്മ​തി​ച്ചോ, എ​ന്തു​കൊ​ണ്ടാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്താ​തെ വി​ധേ​യ​പ്പെ​ട്ട​ത്, ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​നു​ള്ള ത​ട​സം എ​ന്താ​ണ്…

തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​വ്യ​ക്ത​യു​ണ്ട്. ക​രാ​ർ ഇ​ന്ത്യ​ക്കു ഗു​ണ​ക​ര​മോ ദോ​ഷ​ക​ര​മോ എ​ന്ന് അ​റി​യാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​നൊ​പ്പം സു​താ​ര്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന ഒ​രു ജ​നാ​ധി​പ​ത്യ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ളും രാ​ജ്യ​ത്തു പ്ര​ക​ട​മാ​ണ്.

Related posts

Leave a Comment