എന്ത് കാണിച്ചിട്ടായാലും വേണ്ടില്ല വൈറലായാൽ മതിയെന്ന് ചിന്തിക്കുന്ന കുറച്ചെങ്കിലും ആളുകൾ നമുക്കിടയിലുണ്ട്. ജീവൻ പോയാലും വേണ്ടില്ല റീച്ച് കിട്ടിയാൽ മതിയെന്ന് തോന്നിപ്പിക്കുന്ന പല വീഡിയോകളും ഇക്കൂട്ടർ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു റീൽ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മണ്ണെണ്ണ വായിൽ നിറച്ച് തീയിലേക്ക് തുപ്പുന്ന വീഡിയോ ഒക്കെ പണ്ട്കാലം മുതലേ ആളുകൾ ചെയ്യുന്നതായിരുന്നു. അത്യധികം അപകടം പിടിച്ച ഇത്തരം സാഹസങ്ങൾ ചെയ്യുന്പോൾ കൃത്യമായ പരിശീലനവും മുന്നൊരുക്കവുമൊക്കെ നടത്തണം. അല്ലാത്തപക്ഷം ജീവൻ വരെ പോകുമെന്നത് യാഥാർഥ്യമാണ്.
റീൽ ചിത്രീകരിക്കുന്നതിനു വേണ്ടി ഒരു കുട്ടി വായിൽ മണ്ണെണ്ണ നിറച്ചു. അതിനുശേഷം കൈയിൽ കരുതിയ ലൈറ്റർ ഓൺ ആക്കി അതിലേക്ക് തുപ്പി. എന്നാൽ തീ ആളി അവന്റെ മുഖത്തേക്ക് പടർന്നു. മുഖം മുഴുവൻ പൊള്ളിപ്പോയി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
നല്ല രീതിയിൽ അവന്റെ മുഖം പൊള്ളി. ചുറ്റും കൂടി നിന്നവർ എത്തിയപ്പോഴേക്കും കുട്ടിയുടെ മുഖം ഗുരുതരമായി പൊള്ളിപ്പോയിരുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. നിസാരം ലൈക്കിനും ഷെയറിനും വേണ്ടി ആളുകൾ സ്വന്തം ജീവൻ പോലും പണയപ്പെടുത്തുന്ന ഇത്തരം കാര്യങ്ങൾ ആരും ആനുവദിക്കരുതെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
