പൊതു വിദ്യാല വികസന ലക്ഷ്യം: വരും തല മുറയ്ക്ക് ഉപകരിക്കും വിധമെന്ന് മന്ത്രി

ചിറ്റൂർ:പൊതു വിദ്യാലയങ്ങളിൽ നടത്തുന്ന വികസനങ്ങൾ ലക്ഷ്യമിടുന്നത് വരും തല മുരയ്ക്കു കൂടി ഉപകാരമാവും വിധമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് .ചിറ്റൂർ ഗവ: വിക്ടോറിയ ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിൽ മൂന്നു കോടി ചിലവിൽ നിർമ്മിച്ച ഹൈടെക് കെട്ടിട സമുച്ഛയം ഉൽഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു മന്ത്രി.

വിദ്യാലയങ്ങൾ സ്വന്തം ഭവനം പോലെ തന്നെ വൃത്തിയായി സംരക്ഷികേണ്ടത് അധ്യാപകരെപ്പോലെ തന്നെ രക്ഷിതാ ക്കളും ബാധ്യതയുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ കെ.ശാന്തകുമാരി.ചിറ്റൂർ തത്തമംഗലം നഗര സഭാ ചെയർ മാൻ കെ മധു.ജില്ലാ പഞ്ചായത്തംഗം വി.മുരുകദാസ്,പിടിഎ പ്രസിസിഡന്‍റ് ഇ.എൻ.സുരേഷ് ബാബു,സ്ക്കൂൾ പ്രിൻസിപ്പാൾ ആർ.രാജീവൻ പ്രധാന അധ്യാപിക പി.റെജിന,സലാം മിൽ ഹാജ് കൗണ്‍സിലർ എം.ശിവകുമാർ ,യു.പ്രിയ,പി .കൃഷ്ണൻ, എഇഒ ജയശ്രീ,ബിപിഒ മനു ചന്ദ്രൻ,എന്നിവർ പ്രസംഗിച്ചു.

Related posts